കാത്തിരിപ്പ് - തത്ത്വചിന്തകവിതകള്‍

കാത്തിരിപ്പ് 


ഇഷ്ടമില്ലാത്ത ഞാൻ ചെയ്തതെല്ലാം തെറ്റെന്നു നിനച്ചു നീ പ്രിയ സഖീ

നിൻ ചാരത്തണയാൻ കൊതിക്കുമ്പോൾ
ഇല്ല ദൈവം പോലും കരുണ കാണിച്ചീടുവാൻ

ഉരിയാടാതെ നീ ദൂരേക്കു പോയിടുമ്പോളുഴലുന്നുമനസും കിതക്കുന്നെൻ ശ്വാസവും

തമസ്സിൻ കരങ്ങളാൽ പിടയുന്നൊരെൻ മനം നിദ്രാ വിഹീനമായ് ദു:സ്വപ്ന യാമമായ്

എരിയുന്ന മനസുമായി ഞാനിവിടെ അലയുന്നു
വ്യർത്ഥമായ് പോയീ ഈ ദിനവും

നിൻ മൌനമാം കഴുകൻ കൊത്തിപ്പറിക്കുമെൻ കരളിന്റെ നൊമ്പരം ആരോടു ചൊല്ലുവാൻ? പ്രിയേ ആരുണ്ട് കേട്ടീടുവാൻ?


up
0
dowm

രചിച്ചത്:yash
തീയതി:03-03-2020 11:10:06 AM
Added by :.yash
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :