പുലർകാലം
പുലർകാലമേ
കണ്ടുവോ നീ എൻ പ്രണയിനിയെ?
അവളുടെ മുഖശോഭ നിൻ
കാന്തിയെ മറച്ചുവോ?
നിൻ കളകളനാദമവളുടെ
കൊലുസിൻ കൊഞ്ചലായി മാറിയോ?
കുറുനിര തഴുകിത്തലോടുമാ കവിളിൽ
സൂര്യകിരണങ്ങൾ സ്വർണ്ണം പതിച്ചുവോ?
മുല്ലമൊട്ടുകൾ തഴുകുമാ കാർകൂന്തൽ
കുളിർമഞ്ഞുതുള്ളികൾ പുൽകാൻ
കൊതിച്ചുവോ?
അവളുടെ പുഞ്ചിരി വിരിയുമാ വേളയിൽ
തൊടിയിലേ പൂവുകൾ വിടരാൻ കൊതിച്ചുവോ?
പൂക്കളെ പുൽകുമാ വണ്ടുകളവളുടെ ചൊടിയിലെ നറുതേൻ നുകരാൻ കൊതിച്ചുവോ?
പ്രണയാർദ്രമാമവളുടെ മിഴികളിൽ എനിക്കുള്ള പ്രേമമൊളിപ്പിച്ചതും നീ കണ്ടുവോ?
പ്രണയമാം തോണി തുഴഞ്ഞുഞാനരികത്തണയവേ
കുഞ്ഞരിപ്രാവായ് കുറുകിയെൻ ചാരത്തണഞ്ഞതും നീ കണ്ടുവോ?
മാറോടു ചേർത്തു ഞാൻ മധുവൂറും ചുംബനം നലൽകീടവേ
അവളുടെ മിഴിയിലെ പ്രേമത്തിരയിളക്കം
മന്ദസ്മിതത്താൽ മറച്ചീടുന്നതും നീ കണ്ടുവോ?
അവളെൻ കരവലയത്തിലമർന്നതും നീ കണ്ടുവോ?
യാഷ്
Not connected : |