അയ്യങ്കര ഇല്ലത്തു  - ഇതരഎഴുത്തുകള്‍

അയ്യങ്കര ഇല്ലത്തു  

അയ്യങ്കര ഇല്ലത്തു പാടിക്കുറ്റിയമ്മയ്ക്കു
അനപത്യ ദുഃഖം തീരാനവതാരം കൊണ്ടോൻ
എരവശ്ശേരി തിരുവങ്കടവിലെ തിരുനെറ്റിക്കലിൽ
തിരുവവതാരം കൊണ്ടവനേ പറശ്ശിനിമുത്തപ്പാ...

നാടുവാഴീശൻ ദൈവമായ ബാലകനാം മുത്തപ്പൻ
നായാട്ടിനു കാനനമേറി കേളികളാടി..
മാതാവിൻ ശാസന കേട്ട് കാലഭൈരവ രൂപം കാട്ടി
പൊയ്ക്കണ്ണ് ധരിച്ചും കൊണ്ടേ കുന്നത്തൂരെത്തി..

കുന്നത്തൂർപാടിവിട്ടു പറശ്ശിനിക്കടവിലെത്തി
ശരണാഗതനായിട്ടവിടെ കുടിപാർത്തീടുന്നൂ..
പയംകുറ്റി വെള്ളാട്ടം തിരുവപ്പന വഴിപാടുകളാൽ
ഭക്തർക്ക് മംഗലമേകും പറശ്ശിനിമുത്തപ്പൻ


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:12-03-2020 03:30:43 PM
Added by :C K Sudarsana Kumar
വീക്ഷണം:14
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :