പറശ്ശിനിയെന്നൊരു - ഇതരഎഴുത്തുകള്‍

പറശ്ശിനിയെന്നൊരു 

പറശ്ശിനിയെന്നൊരു പുഴയുണ്ട്
അവിടെ പറച്ചിങ്ങാ വിളയുന്ന കടവുണ്ട്
അവിടെ മടപ്പുരയെന്നൊരു പുരയുണ്ട്
എന്റെ മുത്തപ്പൻ വാഴുന്ന പുരയുണ്ട് ..
മടപ്പുരയുണ്ട്...

ഉള്ളറിഞ്ഞൊന്നു വിളിച്ചാൽ വിളികേൾക്കും
ഏവർക്കും കൺകണ്ട ദൈവം
എന്റെ പറശ്ശിനിക്കടവിലെ മുത്തപ്പൻ..
ഉദയാർക്കരശ്മികൾ അഭിഷേകം നടത്തുമ്പോൾ
തിരുവപ്പനയായ് അനുഗ്രഹിക്കും..
എന്റെ ദുരിതങ്ങളൊക്കെയും പറിച്ചെടുക്കും...

ശരണാഗതരാം ഭക്തരെ നിത്യവും
ഊട്ടിയുറക്കുന്ന ദേവൻ..
എന്റെ പറശ്ശിനിക്കടവിലെ മുത്തപ്പൻ..
ചന്ദ്രിക പാലൊളിതൂകുന്ന രാത്രിയിൽ
വെള്ളാട്ടമായ് വന്നനുഗ്രഹിക്കും
എന്റെ മനസ്സിലും അമൃത് നിറയ്ക്കും..


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:12-03-2020 03:33:27 PM
Added by :C K Sudarsana Kumar
വീക്ഷണം:11
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :