പ്രാസമില്ലാതെ....
എന്തോ കളഞ്ഞുപോയിരുന്നു ഇതുവരെ
കാഴ്ചയുടെ മങ്ങ ലും ഓർമ്മയുടെ വേർപാടും
അതെന്നിൽ നിന്നും നോക്കെത്താ കാതം അകലെയായിരുന്നു
ഒടുവിലിതാ വഴിവക്കിലെ പിത്തള കൂട്ടത്തിനിടയിൽ
ഒരു തരി പൊൻതിളക്കം ആ കൈവിട്ടു പോയത്
കവർന്നതെൻ ഹൃദയത്തിലാഴ്ത്തി തരിമ്പും
പിൻവിളി ക്ക് ആരാലും കാതോർക്കാതെ
ആബ്ദങ്ങൾ താണ്ടി
ഞാനത് മുറുകെ പുണർന്നു എന്‍റെതാക്കി
ഇല്ലാ വരില്ല ഉടയ്യവനിതിനായിനി
അത്രമേൽ ഞാൻ അതായിമാറി
തിരിച്ചറിയാനാകാത്ത പ്രാസങ്ങളുടെ പേക്കൂത്തുപോൽ
ഉപാസനയുടെ മുന്നിൽ കളിതുള്ളളും രൗദ്രകോ ലങ്ങളെപോൽ
ലവലേശം ചിരപരിചിതം അല്ലാതെ
അന്വേഷിച്ചെത്തിയവർ പടിയിറങ്ങി
ഞാനൊരു ചെറു നെഞ്ചിടിപ്പോടെ
എൻ കുഞ്ഞു പൊന് തുട്ടും
നെഞ്ചോട് ചേർത്തു
ആ പടവുകൾക് കീഴെ ഒന്നുമുരിയാടാതെ പതുങ്ങി
Not connected : |