പോകയോ  - പ്രണയകവിതകള്‍

പോകയോ  

മഴ മാഞ്ഞതറിഞ്ഞില്ല
വെയിൽ തൊട്ടതറിഞ്ഞില്ല
മർമരമീ കാതറിഞ്ഞില്ല
നീ പോകയോ...
ചന്ദന ഗന്ധമീവേളയിലേതോ
കാറ്റ് കടമെടുത്തൊടി
പൂനിലാ വെളിച്ചം മിഴിപ്പീലികൾ മൂടി
അന്നാദ്യമായി കണ്ട ഓർമ
ഇരുട്ടിലും ചിത്രങ്ങൾ എഴുതി
പീലികൾ നനയുന്നു
ഞാൻ അറിയാതെ
പൂവിതളെതോ മുള്ളു പോൽ
വിരഹമെന്റെ ഗന്ധമായി മാറി
താരകേ ഒരിക്കൽ കൂടി
ചാരെ എത്തില്ലേ
നീ പോകയോ


up
0
dowm

രചിച്ചത്:മിഥുൻ പ്രകാശ്
തീയതി:19-03-2020 05:13:51 PM
Added by :Midhun prakash
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :