ദൂരം കുറയ്ക്കാതെ  - തത്ത്വചിന്തകവിതകള്‍

ദൂരം കുറയ്ക്കാതെ  

രണ്ടു മണിക്കൂർ മുമ്പ് വരെ
പയറ്റിയവർ കുറ്റത്തിന്
ന്യായവാദങ്ങൾ പറഞ്ഞ-
വാസനം കീഴടങ്ങി.

കൂട്ടബലാൽസംഗം കഴിഞ്ഞോടയിൽ
വലിച്ചെറിഞ്ഞു മരിക്കാൻ വിധിച്ചവർ
മാനുഷിക നീതിക്കുവേണ്ടി വര്ഷങ്ങളോളം
ദയാഹർജിയും തിരുത്തൽ ഹർജിയുമായി
നീട്ടിവച്ച ആയുസ്സുകൾ അവസാനം
അതിരാവിലെ കുരുക്കുകയറുകളിലായി.

പാഠങ്ങളെന്നു പറയുമ്പോൾ പുരുഷനെ
വാശി വളർത്തുന്നത് വീടുകളിൽ നിന്നും.
നീട്ടി കൊടുക്കുന്ന നീതിയുടെ ദൈർഘ്യം
കൂസലില്ലാതെ പുരുഷാധിപത്യംമുതലെടുത്തും.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-03-2020 12:22:41 PM
Added by :Mohanpillai
വീക്ഷണം:9
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :