എന്റെ കൂട്ട്..
എന്റെ കൂട്ടായി ഇതാ
വിലമതിക്കാനാവാത്ത ഒരു ശബ്ദം
ഇടതടവില്ലാതെ ചിരിക്കുകയും
ഇടയ്ക്കെല്ലാം മൗനം വിഴുങ്ങുകയുമാണത്
എങ്കിലും എന്റെ ഏകാന്തതയ്ക്കുള്ളിലെ
കമ്പളമായ് ഞാനതിനെ വാരിപുണർന്നൂ
ഓരോ നൂലിഴകളും മൃദുസ്പർശത്താൽ
കെട്ടിമുറുക്കി തൊങ്ങലാക്കി
പയ്യെ ഞാനെന്റെ ഓരോ ദുഃഖവും
അടുക്കിവെച്ച് അകലങ്ങളിലേക്ക് മിഴി അയച്ചു
നീ ഇതറിയുന്നുണ്ടോ....പതുപതുത്ത
ഇളം ചുവന്ന കേക്കുപോൽ
ഞാൻ തുടിച്ചു പൊങ്ങുന്നത്
നേർത്ത അപ്പൂപ്പന്താടിപോൽ
പറന്നടുക്കുന്നത്...
എനിക്ക് രാത്രിയും പകലും ഉണ്ടായിരുന്നില്ല
നാളിതുവരെ
വസന്തവും ഗ്രീഷ്മവും ...എന്തിനേറെ
കോരിച്ചൊരിയുന്ന പേമാരിപോലും
എനിക്കന്യമയിരുന്നൂ
കാരണം എനിക്ക് കാവൽനിന്നതത്രയും
ഷണ്ടത്വമായിരുന്നു
മജ്ജയ്ക്കൂം മാംസത്തിനുമപ്പുറം
മനസ്സെന്ന ഉണ്മ യെ കാണാത്ത
ഭീരുത്വം...
ഒടുവിൽ കുറേ പൂർത്തീകരിക്കാനാവാത്ത
വാഗ്ദാനങ്ങളും
എന്റെ സ്വപ്നങ്ങളെ പൂട്ടിയ ഇരുമ്പ് പേടകമായ്
ഞാൻ തെന്നി നീങ്ങി
പക്ഷേ അവിടേക്കായിരുന്നു നിന്റെ കടന്നുകയറ്റം
ജീവിച്ചുതീർക്കനായുള്ളതല്ല ഈ ജീവിതമെന്നോതി
മനസിലെവിടെയോ നാമ്പിട്ട മരുപ്പച്ച
ഇന്നെനിക്ക് ശ്വസോച്വാസമാണെന്ന്
നിനക്കറിയില്ലെങ്ങ്‌കി ലും
ഒരു മാത്ര പോലും പരാതിപ്പെട്ടി തുറക്കാതെ
ഞാനെന്റെ വഴിയമ്പലത്തിൽ
വിദൂരതെയെ പുൽകി തപസ്സിരിക്‌കാം
നിന്റെ ഓർമ്മപ്പെടുത്തലിനായ്.....
Not connected : |