ഉദയഗിരി ചുവന്നൂ. - മലയാളകവിതകള്‍

ഉദയഗിരി ചുവന്നൂ. 

ഉദയഗിരി ചുവന്നൂ... കൊടിയ തമസ്സകന്നൂ...
പ്രളയപയോധിതലേ ഹരിനാഭിയിൽ
പദ്മസുമത്തിലുണർന്നു വിരിഞ്ചൻ
സർഗ്ഗ രചന തുടങ്ങീ.. നവയുഗ-
സർഗ്ഗ സംഗീതമുയർന്നൂ..

കുങ്കുമമണിയും കാശ്മീരത്തിൽ
മഞ്ജീര ശിഞ്ചിതമുണരും കുമാരിയിൽ
ഹരിതാഭ ഞൊറിയുന്ന സഹ്യാദ്രിസാനുവിൽ
മരതകമുറയുന്ന ഹിമഗിരിനിരകളിൽ
പുതുയുഗ സൂര്യാംശു തഴുകുമ്പോൾ ഉണരുന്നു
കമലസുമവൃന്ദം.. സുസ്മേര.. കമലസുമവൃന്ദം

സപ്തനദികൾ തൻ തീർത്ഥപ്രവാഹത്തിൽ
സപ്തസുന്ദരികൾ തൻ ഹൃദയവാടിയിൽ
മോക്ഷദമാം സപ്ത നഗര പ്രാന്തങ്ങളിൽ
ഉയരുകയായ് വൃന്ദാവന സാരംഗീ
സ്വാതീഹൃദയം പാടുകയായ്..
വിടരുകയായീ താമരമലരുകൾ..


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:21-03-2020 12:09:04 PM
Added by :C K Sudarsana Kumar
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :