കാണാനൂൽ ചേർത്ത മധുരങ്ങൾ
തോളോട് തോൾ കൈചേർത്ത
ചില ഓർമ്മകൾ
ഞാനെന്റെ മനസ്സിൽ
നട്ടുവളർത്തുന്നു
ഹൃദയത്തിന് രക്തം കൊണ്ടൊരു
തുലാഭാരവും നേർന്നു
അത്രമേൽ പ്രിയകരമാണ്
ആ ഓർമ്മകൾ
തമ്മിൽ കളി ആക്കിയും
നല്ല തെറിയും വിളിച്ചാക്രോഷിച്ചു
അവയെല്ലാം പിന്നീടുള്ള
മധുരസ്മരണകൾ ആണെന്ന്
അറിഞ്ഞിരുന്നില്ല
പങ്കുവെക്കലിനപ്പുറമുള്ള
കയ്യിട്ടു വാരൽ
ഏതോ ഒരു കാണാ നൂലിന്റെ
ബന്ധം ചൊല്ലി
ഒരിക്കൽ പിരിയുമെന്നറിയാവുന്ന ബന്ധം
പിൻ ബെഞ്ചിലെ
പോപ്പിൻസിനോടുള്ള പ്രണയം
പതിവായുള്ള ഉച്ച മയക്കം
അളന്നും മുറിച്ചുമുള്ള
പേന യുദ്ധങ്ങൾ
ക്ലാസ്സിലെ കലാവിരുതുകൾ
തീറ്റ മത്സരങ്ങൾ
മണ്ടത്തരം പറയാൻ
ഒരുത്തനും
വല്ലപ്പോഴും വരുന്ന ചാത്തനും
അമ്മയെ കാണാൻ കൊതിച്ച
കണ്ണുനീർ പൊഴിച്ച ബാല്യവും
ഇഴ ചേർത്ത ക്ലസ്സിന്റെ
തലവനും
സ്പൈഡർ വെബ്ബ് നെ
പ്രണയിച്ച പുറനാട്ടുകാരി
പരിഷ്കാരിയും
തള്ളി മറിക്കുന്ന
ചളി കൂട്ടവും
കൂട്ടിന് വല്ല്യ സൈക്കോയും
മണിക്കൂറുകൾ കൊണ്ട്
ഒരു മീറ്റർ നടക്കുന്ന
കൈ കോർത്ത ചില സൗഹൃദങ്ങളും
സ്കൂൾ കാല
പ്രണയത്തിന്റെ സല്ലാപങ്ങളിൽ
പോസ്റ്റ് ആകുന്നവരും
സെൽഫി എടുത്തു മടുക്കാത്ത
കൊറേ മാനിയാക്കുകളും
പ്രൊജക്റ്റ് ചെയ്തു ബൈൻഡിങ്
തൊഴിലാളിയും ആയി ചിലർ
കുട്ടികളെ വെല്ലുന്ന
സാറ്റ് കളിയും
കൂടെ കള്ളനും പോലീസും
മെസ്സിക്കും റൊണാൾഡോക്കും
ഇടക്ക് പെട്ടിരിക്കുന്നവരും
പരിപാടികൾ വിജയമാക്കുന്ന
ക്യാമറമാന്റെ പരാക്രമങ്ങളും
അവന്റെ വിഷമങ്ങളും
സഹായ നിധി ആയ ഒരു
മനുഷ്യനും
പിന്നീടുള്ള
തീം സോങ്ങും
പിന്നെ പിന്നൊന്നും ഇല്ല
ഒന്നിലും ഇല്ലാതെ
അങ്ങനേം ചിലർ
രസച്ചരടുകൾ നീളും
ക്ലാസ്സ് കട്ട് ചെയ്തോള്ള
കാന്റീൻ സന്ദർശനങ്ങൾ
ചില കിളി പോയ പരീക്ഷണങ്ങൾ
ലഹരി നുണഞ്ഞ കരച്ചിലുകൾ
ചില കോഴി കൂട്ടങ്ങളും
ചീട്ട് കളിയും പബ്‌ജി കളിക്കും
മാറ്റിവച്ച കമ്പൈൻ സ്റ്റഡി
അവധി ദിനങ്ങളിലെ
ഒത്തുചേരൽ
ആരും കാണാതെയുള്ള പഫ്‌സ് തീറ്റ
ഇടവേളകിളിലെ നാടൻ പാട്ട്
ആ നാടൻ പാട്ടിന്റ തോളിലേറി
കൊറേ ചളികളും
അവൻ അതിലേറെ നിഷ്കളങ്കനും
മറ്റൊരുവൻ
അവർണനീയമായ നീളവും
കൂടെ മാസ്സ് ഡയലോഗും
ക്ലാസ്സിലെ ടെറെർ
അങ്ങിനെ...
പ്രണയത്തിന്റെ തോളിലേറി ചിലർ
ചില തുറന്നു പറച്ചിലുകൾ
മതിൽ ചാട്ടത്തിലെ
കാക്കി ഓർമ്മകൾ
കൂടെ ചിരിപ്പിച്ച വീഴ്ചയും
ഹൃദയ താളുകൾ ചിത്രമെഴുതുന്ന
ഉല്ലാസ യാത്രയിൽ
താളമായി മാറിയ
റൗഡി ബേബി
ഹോട്ടൽ മുറിയിലെ
രസചരടുകൾ
ചീട്ട് തട്ടിപറിച്ചെടുത്ത വിനോദങ്ങൾ
പരീക്ഷകളിലെ ചില
അന്തർധാരകൾ
അങ്ങനെ ഓർമ്മകൾക്ക്
ഇന്ന് വേദന നൽകുന്നു
തിരിച്ചു കിട്ടുമോ എന്ന ചിന്തയാൽ
എങ്കിലും ആ മധുരസ്മരണയിൽ
നീന്തണം
ചിലർ കൂടെ ഉണ്ടാകും
ചിലർ നൂലിൽ കൈപിടിച്ചിരിക്കും
ചിലർ മറന്നു പോകും
എങ്കിലും ആ ഓർമ്മകൾ
ഒരു പടുവൃക്ഷമായി
ഞാൻ നനച്ചു വളർത്തും
Not connected : |