പെരുന്തച്ചൻ - ഒരു പുനർവിചിന്തനം
ജാതി ചൊല്ലി ഞാൻ തുടങ്ങീടാം
(വെറുപ്പാണെനിക്ക്)
അങ്ങിനെ ആണ് വേണ്ടത്
പേരില്ലയാൾക്കത്രതന്നെ
പെരുന്തച്ചൻ !
കേട്ടീടാം ഒരു പൊളിക്കഥ
തച്ചൻ തൻ കുഞ്ഞിനെ കൊന്നുവത്രെ
തച്ചനയാൾക്ക് ഈർഷ്യ പോലും
തൻ കുഞ്ഞുയരത്തിൽ പറന്നതിൽ
പെരുന്തച്ചൻ തൻ മാനതാരിലെ
തച്ചുശാസ്ത്രവും
പാറകല്ലിൽ സപ്തസ്വരം ചേർത്ത ശ്രുതിയും
തച്ചനെ തച്ചനാക്കുന്ന
തച്ചുശാസ്ത്ര ബഹുമാനവും
അതിലോളം വരില്ല 'അവന്റെ'
ബാഹ്യ തച്ചു വൈദഗ്ദ്യം
പിന്നെന്തിനസൂയ?
പാടിയല്ലോ
,
"ഇമ്പമാണെനിക്കെവിടെയെങ്കിലും
മരം കണ്ടാൽ "
വാർദ്ധക്യം മറന്ന ആ തച്ചൻ മനസ്സ്
ഭള്ളു പറഞ്ഞില്ല നാനി ആ തച്ചനെ
തൻ പ്രാണനാഥന്റെ സത്യം
പാൽ പോലെ പവിത്രം
"അവൻ ചെത്തിയ ഗരുഡന്റെ
ചിറക് ചലിക്കുന്നുണ്ടത്രേ"
സമ്മതിച്ചതിൽ തച്ചന്റെ മനം പ്രശംസനീയം
പിന്നെന്തിന് വിദ്വേഷം?
ചെകിടത്തടി തച്ചനെ ചൊടിപ്പിച്ചീടിലും
അച്ഛനാനന്ദിച്ചു
പിന്നെന്തിനു ജലസ്സി?
തച്ചു ശാസ്ത്രത്തിനാദ്ധ്യാക്ഷരം
ചൊല്ലിക്കൊടുത്തത് തച്ചനെകിൽ
മകനായി കൊണ്ട് നടന്നത് അച്ചനല്ലേ
പിന്നെങ്ങനെ?
തച്ചൻ ക്ഷീണിച്ചിരുന്നു വിയർത്ത കൈകൾ
ഉളിപിടിക്കാൻ വിസമ്മതിച്ചു
ഊർന്നുവീണുളി കഴുക്കോലിൽ
തട്ടി ശിരച്ഛേദം നടത്തി
അറിഞ്ഞിലൊരു നിമിഷം പെരുന്തച്ചൻ
ഉളി താഴെ നോക്കവേ
താഴെ കൂടിയവർ തൻ നോട്ടം
തച്ചനിൽ പതിച്ചു
അബോധാബോധത്തിൽ കുഞ്ഞിനെ നോക്കി
ചോര കിനിഞ്ഞ ഹൃദയത്തിൽ
തൊട്ടില്ല പിന്നൊരുളിയും
തച്ചൻ കൊന്നുവത്രെ !
ദൈവമാണുളി ആ തച്ചന്
പിന്നെങ്ങനെ?
പാടും ജനം പല കള്ളം,
വരരുചി പഞ്ചമി മക്കൾ ശ്രേഷ്ഠർ
അവർക്കാകുമോ ഇത് ചെയ്യാൻ
ഹ! കഷ്ടം
അയാൾക്കുണ്ടായല്ലോ ഈ വിധി
തച്ചൻ കൊന്നില്ല ആ കുഞ്ഞിനെ
അച്ഛൻ മരിച്ചെന്നു മാത്രം
Not connected : |