ഒരുവട്ടം കൂടി
ഒരുവട്ടം കൂടി നിൽക്കാം ആ പൂമരത്തണലിൽ.
ഒരിക്കൽ കൂടി നടക്കാം ആ വരാന്തയിലൂടെ
ചിതലെടുത്ത ഓട്ടോഗ്രാഫിലെ ചിതലരിക്കാത്ത വരികൾ കോറിയിട്ട ക്ലാസ് റൂമിൽ ചിരികളും ചിന്തകളും ചിതയായ് തീരും മുൻപേ ഒന്നുകൂടിയിരിക്കണം.
ബാല്യത്തിൽ കാരാഗ്രഹമെന്നു തോന്നിയ വിദ്യാലയം ഭൂമിയിലെ പറുദീസയാണെന്ന് തിരിച്ചറിയുമ്പോഴേക്കും പത്താം ക്ലാസ്സിന്റെ പടിവാതിലിറങ്ങാൻ സമയമായിരുന്നു.
എഴുതി തീരാത്ത വിശേഷങ്ങൾ
പറയാൻ ബാക്കി വെച്ച മൗന നൊമ്പരങ്ങൾ, ഇടവഴിയിൽ ഇഷ്ട്ടം പറയാനും കേൾക്കാനും കാത്തിരുന്ന ഇന്നലെയുടെ നഷ്ട സ്വപ്നങ്ങളെ ഓർമകളുടെ മഞ്ചലിലേറ്റി ഇന്നിന്റെ ജീവിതയാത്രയിൽ കൂടെ കൊണ്ടുനടക്കുമ്പോഴും ഇടനെഞ്ചിലെ ഒരു സുഖമുള്ള വേദന ഞാനറിയുന്നു.
ആ ബാല്യത്തിലേക്ക് തിരികെ പോകാനും കൊതിക്കാത്ത മനസ്സുകളുണ്ടാകില്ല.
രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും പഴയ കൂട്ടുകാരെ കാണാൻ സാധിക്കും എന്നറിയുമ്പോൾ ഓർമകൾക്ക് ഇരട്ടിമധുരം.
മറവിയുടെ മായാലോകത്ത് ഇരുളടഞ്ഞ ഓർമയുടെ ചെപ്പ് തുറക്കാം,. വീണ്ടും ഭൂതകാലത്തെ സ്മരണകളുടെ യവനിക ഉയർത്താം ഒപ്പം പുതിയ ഓർമകൾക്ക് നിത്യ യൗവനമേകാം.
Not connected : |