പ്രണയം - പ്രണയകവിതകള്‍

പ്രണയം 

ഇനിയൊരു ജന്മമുണ്ടെങ്കിൽ
നടക്കണം നമുക്കൊന്നുകൂടി
പള്ളിക്കൂടത്തിന്റെ വരാന്തയിലൂടെ
ചേർത്തുപിടിക്കണം കൈകളൊന്നായ്
പറയാൻ മറക്കാതെ നിന്റെ കാതിൽ എനിക്ക്
പറയണം നിന്നെ ഒത്തിരി ഇഷ്ടമാണെന്ന്
നിലാവുള്ള രാവിൽ
നിറമുള്ള കിനാക്കൾ കണ്ടു
നിദ്രാവിഹീനമാകണം നമ്മുടെ രാത്രികൾ,
നമ്മുടെ പ്രണയ പൂങ്കാവനത്തിൽ
ഒരുപാട് പൂക്കളുണ്ടാകണം
നമ്മുടെ ജീവിതം അത്രമേൽ സുഗന്ധമാകണം
ഒടുവിൽ എരിയുന്ന നേരത്തു തേങ്ങിക്കരയാനും
ഒടുവിലെന്നെ യാത്രയയക്കാനും നീയുണ്ടാവണം


up
0
dowm

രചിച്ചത്:ഹകീം കോളയാട്
തീയതി:11-04-2020 03:46:22 AM
Added by :Hakkim Doha
വീക്ഷണം:323
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :