അമ്മയ്ക്കാദരം  - ഇതരഎഴുത്തുകള്‍

അമ്മയ്ക്കാദരം  

അമ്മയ്ക്കാദരം നന്മയ്ക്കാദരം
അമ്മയ്ക്കാദരം നന്മയ്ക്കാദരം
അമ്മിഞ്ഞപ്പാല്‍ അമൃതേത്തേകിയ
അമ്മയ്ക്കായിരമാദരം

അമ്മയേകിയോരറിവിന്നഴക്
അനിര്‍വചനീയമതാണല്ലോ
ആകാശത്തിലെ നക്ഷത്രം പോല്‍
ആഴിത്തിരപോലെ
അളവില്ലാതെനിറച്ചുതരുന്നു
അമൃതംപോലൊരുവാത്സല്യം

അമ്മയുമുമ്മയുമൊന്നാണല്ലോ
പകരം മറ്റൊന്നില്ലല്ലോ
അമ്മ പകര്‍ന്നോരറിവിന്‍ നിറവില്‍
നമ്മളുയര്‍ന്നു പറക്കുമ്പോള്‍
അമ്മയെ നമ്മള്‍ മറക്കില്ലാ
നന്മയെ നമ്മള്‍ മറയ്ക്കില്ലാ...


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:10-11-2012 10:58:32 PM
Added by :vtsadanandan
വീക്ഷണം:177
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :