പ്രണയം 🥀
പ്രണയമാണ് ഭൂമിയിൽ എല്ലാമെന്നേൻ
മനസ്സ് ചൊല്ലിടുന്നു..
വിടർന്ന പൂക്കളിലും
പൊഴിയുന്ന ഇലകളിലും
പ്രണയമുണ്ട്..
പിറന്ന കുഞ്ഞിലും
മരിച്ച മനുഷ്യനിലും
പ്രണയമുണ്ട്..
പറയുന്ന വാക്കുകളിലും
ചലിക്കുന്ന ചുണ്ടുകളിലും
പ്രണയമുണ്ട്..
എഴുതുവാൻ മിടിക്കുന്ന ഹൃദയങ്ങളിലും
പുസ്തകത്താളിൽ കുറിക്കുന്ന അക്ഷരങ്ങളിലും പ്രണയം തുളുമ്പി നിൽക്കുന്നു..
പറയാതെ അറിയാതെ
ഈ ഭൂവിലിന്നും
മനുഷ്യൻ പ്രണയത്തിനടിമയായ് നിലനിൽക്കുന്നു...!
അനന്തൻ 🍃
Not connected : |