തിരിച്ചറിവ്
ഇനിവരും നാളെങ്കിലും നാം
മനുഷ്യനായ് ജീവിക്കുമോ
മതവെറിയും ജാതിചിന്തയും
നമ്മളിൽ നിന്നൊഴിയുമോ
ദാഹവും വിശപ്പും നോവിൻ
നേരറിഞ്ഞു മർത്ത്യരും
മാറ്റിനിർത്താൻ നോക്കിയോരും
ചേർന്നു നിന്ന് സകലരും
ഒരുമയോടെ ഒരുമനസ്സാൽ
അതിജീവനത്തിൽ വീഥിയിൽ
ലോകം തന്ന വ്യാധിയോ
ഇത് കാലം തന്ന പാഠമോ
നാം ശ്വസിക്കും വായുവും
നാം കുടിക്കും വെള്ളവും
നമ്മിലോടും രക്തവും
ഒന്നാണെന്നോതിയ നാളുകൾ
മാനവീയ ചിന്തകൾ
മാലോകരിൽ പുനർജനിക്കുമോ
ഇനി വരുംനാളെങ്കിലും നാം
മനുഷ്യനായ് ജീവിക്കുമോ
Not connected : |