രാമ വസിഷ്ഠ കഥനം
അമ്മയെക്കണ്ടതിൽ സന്തോഷമുണ്ടിന്ന്
അച്ഛന്റെലാളനായേക്കാൻ കൊതിയുണ്ട്
അച്ഛനെന്തു പറയുന്നമ്മേ, എന്നെ തിരക്കാറുണ്ടോ?
അച്ഛന്റെലാളനായേക്കാൻ കൊതിയാകുന്നൂയിന്ന്
ആ വാക്കുകേട്ട് മിഴികൾ നിറഞ്ഞു
ആ മുഖം താഴ്ത്തി, മിഴികൾ പൂഴ്ത്തി
അച്ഛൻ നമ്മെ വിട്ടു പോയീ മകനേ
അച്ഛൻ ഇന്ന് സ്വർലോകത്തിൽ പരിലസിപ്പൂ
ആവാർത്ത കേട്ടപ്പോൾ ഉള്ളം നടുങ്ങീ
ആ കാട് മുഴുവനും നടുങ്ങുമാറ് കരച്ചിൽ മുഴങ്ങി
ആരണ്യ കോകുലങ്ങൾ ദുഃഖമേറ്റു പാടി
ആരണ്യലതകൾ മിഴികൾ കൂപ്പിനിന്നൂ
ആർക്കു വേണമീ ജീവിതം ദുഃഖ പ്രദം
ആർക്കും വേണ്ടാ അവസാനിപ്പിക്കും ഞാനിപ്പോൾ
അവിവേകമൊന്നും പറയാതു കുഞ്ഞേ
അവതാരലക്ഷ്യം മറക്കാതു കുഞ്ഞേ
ആരണ്യ ജീവിതം ധാന്യമാണ് കുഞ്ഞേ
അവതാരലക്ഷ്യത്തിനു വേണ്ടതാണ് കുഞ്ഞേ
ആത്മാവ് സത്യമാണ്, ഈ ശരീരം മിഥ്യയാണ്
ആത്മാവ് നാശരഹിതമാണ് കുഞ്ഞേ
ആത്മാവ് പരലോകം പൂകിയാൽ
ആനന്ദത്തിനു അതില്പരം സന്തോഷമുണ്ടാകുമോ?
ആശങ്കയെല്ലാം വെടിഞ്ഞു പിണ്ഡ ക്രിയകൾ ചെയ്ക
ആ ദുഃഖങ്ങളൊക്കെയും കേവലം മാനുഷികം മാത്രമെന്നറിയുക.
ആരണ്യ ജീവിതം ധാന്യമാക്കുക കുഞ്ഞേ
ആരണ്യ അവതാരലക്ഷ്യം നിറവേറ്റുക കുഞ്ഞേ
Not connected : |