അമ്മമാർ
അമ്മമാർക്കൊരു ദിനം
പ്രസവ ദിനം
അതിവേദനയിൽ
പിന്നെയൊരു രണ്ടാം ഘട്ടം
വളത്താലും അടിപിടിയും
പിന്നെയൊരു മൂന്നാംഘട്ടം
എവിടെയെങ്കിലും ഒരു മൂലയിൽ
ദേവന്റെ മുറ്റത്തും
ചിലരൊക്കെ വഴിയിലും
പ്രതീക്ഷകൾക്കപ്പുറം
മരവിപ്പിലേക്കും
പിന്നെ മരണത്തിലേക്കും.
അവരൊക്കെയെത്തും
അങ്ങ് ശീമയിൽ നിന്നും
വീണ്ടും അമ്മയുടെ
തണലിലേക്ക്
Not connected : |