കാലാ ഇത് എന്തൊരുക്കാലമാടാ - തത്ത്വചിന്തകവിതകള്‍

കാലാ ഇത് എന്തൊരുക്കാലമാടാ 

കാലാ ഇത് എന്തൊരുക്കാലമാടാ?
ഒട്ടൊഴിയാതെയുലകിൽ കഷ്ടക്കാലമാടാ
കാലകാലാ കരുണ കാട്ടുക
കൊറോണയോടൊപ്പം മനോവ്യഥകളും
കൂട്ടിക്കുഴച്ചു കൂട്ടുന്നുവാകാലൻ കുരുതികൾ
കാലകാലാ കരുണ കാട്ടുക.


കമ്പനിപ്പറഞ്ഞുപഭോഗങ്ങൾ കുറഞ്ഞു
ഈക്കൊല്ലം ഇനി ഉല്‍പ്പന്നങ്ങള്‍ വേണ്ടാ
ചാർട്ടേർഡ് ഫ്ലൈറ്റിൽ പൊക്കോളാൻ
നാട്ടില് അല്ലെങ്കിൽ കഴിഞ്ഞോളു
ലേബർ ക്യാമ്പിലായി ..
കൊറോണ ലോകമെങ്ങും എത്തിയിട്ടും
പരിഹാസമായി പ്രവാസിമരുഭൂവിൽ തന്നെ
കാലകാലാ കരുണ കാട്ടുക.

കയ്യിൽ പണവുമില്ല "ആ യാത്രക്കാരനാകാൻ "
ആരോടും മിണ്ടാതെ അയാൾ ആ
ഇരുമ്പുകട്ടിലിൽ മിണ്ടാതെ കരൾ നീറിക്കിടന്നു.
തേങ്ങി നിൽക്കുന്നു ചുറ്റും മുഖങ്ങൾ
മയങ്ങുമ്പോൾ നിറയും പേയ്‌ക്കിനാവുകൾ
വീടെത്താൻ കൊതിച്ചു മരുഭൂവിൽ കിടന്നു

മടക്കിവെച്ചതുണികൾ അതുപോലിരുന്നു
കണക്കുകൂട്ടലുകൾ തെറ്റി മരവിച്ച
ആ ശരീരം,എത്രയോ ഷീറ്റിൽ പൊതിഞ്ഞു
.പാതാളക്കുഴിയിൽ താഴ്ത്തവെ
ആ ആത്മാവ് പെട്ടിയിൽ വിതുമ്പുന്നു....
കാലാ ഇത് എന്തൊരുക്കാലമാടാ
കാലകാലാ കരുണ കാട്ടുക.


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:13-06-2020 04:43:48 PM
Added by :Vinodkumarv
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :