തന്തക്കുപിറക്കാത്തവൻ .
അവനെ നോക്കിപ്പറയരുതെ
തന്തക്കുപിറക്കാത്തവൻ .
തന്തക്കുപിറക്കാത്തവൻ
എന്ന് അവനെ നോക്കിപ്പറയാൻ
കഴിയില്ല എങ്കിലും അവൻ
തന്തേതല്ലുന്നസുരവിത്തു.
അവൻ തന്തേതല്ലുന്നസുരവിത്തു.
കാലിലും കയ്യിലും തല്ലുന്നു
ആവതിലാത്ത അച്ഛനോ
തല്ലുകൊണ്ടു വീണിട്ടും
ഉപദ്രവം സഹിച്ചുപറയുന്നു
അവൻ എൻറെ ഉണ്ണിയെന്നു
ഉപദ്രവകാരിയെങ്കിലും അവനെ
നോക്കിപ്പറയരുതെയാരും
തന്തക്കുപിറക്കാത്തവൻ
ഒന്നേയുള്ളെങ്കിലും ഉലക്ക
കൊണ്ടു തല്ലുക ,പഴമൊഴി
പറയുവെങ്കിലും കഴിയില്ല
അച്ഛനും അമ്മയും തൊണ്ടയിടറി
പറയുന്നു അവരുടെ കണ്മണി
കണ്ണിലെ കരടായി നെഞ്ചിലെ
കനലായി നീറി ലഹരികളിൽ
തന്തേo തള്ളേംതല്ലുന്നസുരവിത്ത്
"അച്ഛൻറെ ജടാനരയും
സ്വീകരിച്ച മകനെ പുരുവേ"
നീ കണ്ടെങ്കിൽ ഈ മഹാപാപിയാം
അസുരവിത്തിൻ മണ്ട
ദണ്ഡിനാൽ തല്ലിപൊളിച്ചേനേം
അവൻറെ കൂമ്പിനു ആ
വടിവാങ്ങി കുത്തിയേനേം .
ഉപദ്രവകാരിയെങ്കിലും അവനെ
നോക്കിപ്പറയരുതെ
തന്തക്കുപിറക്കാത്തവൻ .
വിനോദ് കുമാർ വി
Not connected : |