സൂര്യനൊരു താതനെപോലെ  - തത്ത്വചിന്തകവിതകള്‍

സൂര്യനൊരു താതനെപോലെ  

സൂര്യനൊരു താതനെപോലെ

സൂര്യനൊരു താതനെപോലെ
വാനോളം നീലക്കുടചൂടി
നിൽക്കും ഉരുകുന്ന സൂര്യൻ
മേഘങ്ങളിൽ ഡമരുകൊട്ടി
ആരുംകാണാതെ കരയുന്ന സൂര്യൻ
ആ സൂര്യനൊരു താതനെപോലെ.

മഴവില്ക്കുടചൂടി തുള്ളിച്ചാടി
പള്ളിക്കൂട പൂവാടിയിൽ
മഴമുത്തുകൾ തുള്ളിക്കളിച്ചു
പോകുന്നത് നോക്കിനിൽപ്പതുണ്ട്.
അകലെ ആ സൂര്യനാം പ്രവാസി
മഴമുത്തുകളെ നോക്കിനിൽപ്പതുണ്ട്.

അവർ ഓരോ മരച്ചിലകളിൽ
ഊഞ്ഞാലാടികളിക്കുന്നു
കാറ്റിൽ വട്ടംകറങ്ങി പുത്തൻ
ചേലകൾ ചേറിലാക്കുന്നു
പുഴകളിൽ നീന്തിത്തുടിക്കുന്നു
കടലിന്നക്കരെ ചക്രവാളത്തിൽ
ചിന്താമഗ്നനായി ഭാവമാറ്റങ്ങളിൽ
മഴമുത്തുകളെ നോക്കിനിൽപ്പതുണ്ട്.
ആ സൂര്യനൊരു താതനെപോലെ.

ഗിരിതടങ്ങളിൽ നിങ്ങൾ പ്രവാഹമായി
ആ കണ്ണുകൾ മുത്തേ മഴമുത്തുകളെ
നിങ്ങളോടൊപ്പം പ്രകാശമായി.
അകലെയെങ്കിലും വഴികാട്ടിയായി
പ്രമോദമായി സപ്തവര്ണങ്ങൾ
പകരുമാ സൂര്യനൊരു താതനെപോലെ.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:20-06-2020 12:45:42 AM
Added by :Vinodkumarv
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :