മുത്തശ്ശനും ഒരു കുഞ്ഞും
മുത്തശ്ശനും ഒരു കുഞ്ഞും
പാൽവാങ്ങിതരാം കുഞ്ഞേ
പഞ്ചാരമിഠായി വാങ്ങിത്തരാം പൊന്നേ
പൂക്കൾ തൻ താഴ്വാരത്തിലൂടെ
മുത്തച്ഛന്‍ തോളിലിരുത്തി
കൊണ്ടുപോകുമ്പോൾ കാട്ടിത്തരാം
കാശ്‍മീരം ,പറഞ്ഞിരുന്നു ഇഷ്ടമുള്ള
കിത്താബിലെ വേദവാക്യങ്ങൾ.
പാടിപ്പറഞ്ഞു പോകവേ കണ്ടില്ല
പച്ചപ്പില്ലാ ഒട്ടിപ്പിടിക്കുംവലകൾ
ഒളിച്ചിരുപ്പൂ നരഭോജികളാ൦ ചിലന്തികൾ
ഒളിശയനം ഒരുക്കിയോ സ്നേഹിച്ചപ്പൂക്കളെ
നിങ്ങൾ കുരുതിക്കളമാക്കുവാൻ
അതിരുകടനെത്തി ഇടവഴികളിൽ
കുരുതി നടത്തുമാതീവ്രവാദികളെ .
കരുണ തേടികരഞ്ഞിരുപ്പൂ മാറിൽ .
കുഞ്ഞും ഹൃദയം തകർന്നുപിടഞ്ഞു
വീണൊരുമുത്തശ്ശനും പിറന്നമണ്ണിൽ.
അടർത്തിമാറ്റാം ഒരായിരം ഹൃദയം
ചുഴന്നെടുക്കാം ഒരായിരം കണ്ണുകൾ
എറിയാം കല്ലുകൾ മുദ്രാവാക്യങ്ങൾ
ഒഴുക്കാം ഇനിയും ചുടുരക്തപുഴകൾ
മറക്കും കാലം എല്ലാമെങ്കിലും
മുറിച്ചുമാറ്റാൻകഴിയില്ല ഈ ശിരസ്സ്
കുരുതി നടത്തുമാതീവ്രവാദികളെ .
അത് കാശ്മീർ ഇന്ത്യയുടെ ശിരസ്സ്
ഒരുകൈ നൽകുവാന്നുണ്ട് ഭടന്മാർ
ഒരുമയോടെ നിൽക്കണ൦ കാശ്മീരികളെ
വിനോദ് കുമാർ വി
Not connected : |