കരിമ്പുലിക്കുണ്ട് പ്രണയം  - തത്ത്വചിന്തകവിതകള്‍

കരിമ്പുലിക്കുണ്ട് പ്രണയം  

കരിമ്പുലിക്കുണ്ട് പ്രണയം
കരിമ്പുലിക്കുണ്ട് കാടിൻറെയഴക്
കരിമലയുടെ ഗർവ് കാട്ടുതീയുടെ
കരിവീണതോ, കരളിൽ നിറച്ചത്
കൊടുംകാട്ടിലെ കറുത്തറോസാ പൂക്കളോ

കബിനിയിൽ ആ കാളിമയൻറെ കൂടെ
കണ്ടു ആനതാ൦ഗിയാ൦ പെൺപുലിയെ
അവരുടെ അനുരാഗ ചേഷ്ടകളും കണ്ടു
കിളികൾ പാടിപാറി ചന്ദനക്കാറ്റുവീശി .

കാട്ടിലിരുട്ടിൽ അവൻ ഒടിയനായിമാറും
തുളച്ചുകയറുമാ പല്ലുകളിൽ ഇരപിടക്കും
ഒരുതുണ്ടെങ്കിലും ഉള്ളത് നിന്നോടൊപ്പം ഭുജിക്കും
പട്ടിണിക്കിടാത്ത ആ കാലടികൾ പിൻതുടരാം
കാമിനി നിനക്കായി കാത്തൊന്നുനിൽപ്പൂ.

പുള്ളിപുലികളുടെ രാജ്യത്തെ രാജാവും
റാണിയുമായി കാല്പനിക കാഴ്ചകൾ തീർക്കൂ .
കറുത്ത മുത്തുകൾ നിൻകാഞ്ചനമേനിയിൽ
മുത്തമിട്ടുപകരുമാക്കരിമ്പുലി കാടിൻറെശോഭ.
നയനാഭിരാമം ഈ കൊടുംകാട്ടിലെ പ്രണയം.
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:26-07-2020 02:40:10 PM
Added by :Vinodkumarv
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :