എവിടെ നീ വെണ്ണക്കള്ളാ  - തത്ത്വചിന്തകവിതകള്‍

എവിടെ നീ വെണ്ണക്കള്ളാ  

എവിടെ നീ വെണ്ണക്കള്ളാ
ഉച്ചഭാഷണിയിൽ പഞ്ചാരിമേളം
തിമിർത്തു, കാണുവാൻ കേൾക്കുവാൻ
ഉണ്ണിത്തേവരെ ആ നടയിൽ ,
പഞ്ചാരമണലിൽ നൃത്തമാടും
നിൻ ഉള്ള൦ കാലുകൾ
എൻ ഉള്ളം തേടിവന്നു ...
എവിടെ നീ വെണ്ണക്കള്ളാ
എൻറെ ഉറി നീ കണ്ടില്ലേ ...
.
നിൻ മുമ്പിൽ കൈകൂപ്പി
ആള്‍ത്തിരക്കിൽ ഞാൻ നിൽപ്പൂ ...
ഹൃദയമാ൦ എൻറെ ഉറിയിൽ
വ്യസനങ്ങൾ നിറയുമ്പോഴും
തുടരുമീ കണ്ണീർമഴയും കണ്ടിട്ടും
കള്ളച്ചിരിയുമായി ചാഞ്ചാടി മറയുന്നോ
എവിടെ നീ വെണ്ണക്കള്ളാ
എൻറെ ഉറി നീ കണ്ടില്ലേ

അരയാലിൻ ഇലയിൽ ശയിച്ചോ
ചെമ്പകപ്പൂക്കളിൽ പോയൊളിച്ചോ
കാഞ്ചനകാഞ്ചികൾ കുലുക്കാതെ
ഓടക്കുഴലുമായി ഏതോ
ആനന്ദമധുരം നിറയും ഉറിയിൽ
ഒളിച്ചോ ,ഉല്ലോലമാടു൦ കണ്ണാ
മാനസപൂജ അറിയൂ നീ
എവിടെ നീ വെണ്ണക്കള്ളാ
എൻറെ ഉറി നീ കണ്ടില്ലേ ....
Vinodkumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:10-09-2020 04:00:53 PM
Added by :Vinodkumarv
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :