മനസ്സ്  - പ്രണയകവിതകള്‍

മനസ്സ്  

കടല്പോലെയിന്നെന്റെ -
നെഞ്ചിൽ അലതല്ലും

നിന്മുഖം മായാതെയെൻ മനസ്സിൽ -
ഒന്നും പറയാതെ എന്നിലായ് നീ...

എന്നിലെ നിൻരൂപം കൊത്തിപ്പറിചീടും
വിശന്നൊരു കഴുകാനെപോലെ ഞാനും..

നീറിടും എൻ മനം കാണാതെ പോയ നീ
പൊൻവസന്തം തേടിയലഞ്ഞീടവെ..

ഒരു മാത്ര കാൺക നീ
ഒരു ദിനം ഓർക നീ

നിൻ മുഖം പേറിയ എൻ മനസ്സ്
നീ കാണാതെ പോയൊരു എൻ മനസ്സ്.. !


അനന്തൻ ✍️


up
0
dowm

രചിച്ചത്:അനന്തൻ 🍃
തീയതി:30-09-2020 11:45:37 AM
Added by :അനന്തൻ
വീക്ഷണം:514
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :