സത്യമെൻസ്നേഹം  - പ്രണയകവിതകള്‍

സത്യമെൻസ്നേഹം  

എങ്ങിനെ സഹിച്ചു നീ ഇത്രനാൾ ഓമനേ
എൻമൊഴികൾ നിനക്കരോചകമായിരുന്നുവെങ്കിൽ

ഇല്ല, ഞാനറിഞ്ഞില്ല ആ സഹനമൊരു
ദു:ഖത്താൽ പൊതിഞ്ഞ നൻമതൻ കവചമായിരുന്നെന്ന്

ഒരുദിനമെങ്കിലും ഒരുമിക്കാൻ കൊതിച്ചു ഞാൻ
അരുതാത്തതെന്നാഗ്രഹമെങ്കിലും

നിന്നേ തഴുകിയ മിഴികൾ ദുഖത്താലുതിർന്നു വീഴുന്നു
നിന്നോർമയിൽ എൻ മുഖം വികൃതമാണോ പ്രിയേ?

നിൻ വാക്കുകളാൽ രണ്ടായ് പിളർന്നൊരെൻ ഹൃദയം
ഓർമ തൻ മണിമുത്തുകളാൽ തുന്നിച്ചേർത്തു ഞാനവയെ

ആവോളമേൽപിക്കാം മുറിവുകളെൻ ഹൃത്തിൽ, പക്ഷെ
ചിന്തുവാനാവില്ല ഓർമ്മതൻ നിണമൊരുതുള്ളി പോലും

സത്യമായിരുന്നെൻ സ്നേഹം പക്ഷെ
ഇല്ല നിനക്കൊരു നോവായ് മാറാൻ
ഇല്ല നിനക്കൊരു ദു:ഖമാവാനിനീ.


up
0
dowm

രചിച്ചത്:yash
തീയതി:22-02-2021 03:00:16 PM
Added by :.yash
വീക്ഷണം:421
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :