നേരു ചിലയ്ക്കുന്ന പക്ഷി
നേരു ചിലയ്ക്കുന്ന നേരത്തു പോലുമീ
സത്യമേ നീ കൂട്ടിനുള്ളിൽ
അനന്ത വിഹായസിൽ പാറി നടക്കുവാൻ
നിത്യവും നീ കൊതിയ്ക്കുന്നു
കാറ്റിന്റെ മർമ്മരം കേട്ടു നീയെപ്പോഴും
കൂട്ടിലിരുന്നങ്ങ് കേഴുന്നുവോ?
മാറ്റിയെടുക്കുവാൻ കാലത്തിൻ രീതിയെ
പാട്ടുകൾ പാടി നീ കൂട്ടിലായി ....
എന്നും പരിതപിക്കുന്നുവോ ലോകമിത്
എന്നും സഹതപിച്ചീടുമെന്നോ
ഒക്കെയും നിന്റെ മനസിന്റെ താളമായ്
കാറ്റിന്റെ മർമ്മരം സന്ദേശമായ്
ആഹാ ചിരിക്കുന്നു കാനനഛായകൾ
ആദ്യം വിടരുന്ന സൂനമായ് നീ
ചൊല്ലിപഠിച്ചു പറഞ്ഞൊരാ വാക്കുകൾ
എല്ലാ മൊളിപ്പിച്ചു വെച്ചു വല്ലെ
നേരു ചിലയ്ക്കുന്ന പക്ഷീ നീയെ പ്പോഴോ
മാറ്റത്തിലേക്കുള്ള പാതയായീ
കാത്തിരുപ്പാണവർ എന്നുമാകൈകളിൽ
കാലത്തെ യേറ്റങ്ങു വാങ്ങുവാനായ് .
രചിച്ചത്:മഹി, ഹരിപ്പാട്
തീയതി:31-03-2021 08:03:19 PM
Added by :Mahi
വീക്ഷണം:161
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |