എന്റെ സുകൃതം - പ്രണയകവിതകള്‍

എന്റെ സുകൃതം എന്റെ സ്വപ്നത്തിൽ നിലാവായ് വന്നു നീ
എന്റെ വാടിയിൽ മൊട്ടായ് വിടർന്നു നീ
എന്റെ ഏകാന്ത ശ്രീ കോവിലിൽ ഓമനേ
എന്നും കൂപ്പു കൈ നാളമായ് പൂത്തു നീ

ഏതു ജന്മത്തിൻ സുകൃതമായ് വന്നു നീ
എന്നിലെ പ്രത്യാശ നാളമായ് വിളങ്ങി നീ
എന്നും തൊഴുതു നില്കുമീ ശ്രീ കോവിലിൽ
പൂർവ്വ ജന്മത്തിൻ കാന്തിക ജ്വാലയായ്

എന്നെ പുണർന്നു നില്കും വെളിച്ചമേ
എന്നിലേക്കൂറി യിറങ്ങിയ തെന്നലെ
നിന്നിലെ വർണ്ണ രാജികളെന്നുള്ളിൽ
തീർത്തു പ്രത്യാശതൻ നൂറു മഴവില്ലുകൾ


up
1
dowm

രചിച്ചത്:yash
തീയതി:24-05-2021 08:29:02 PM
Added by :.yash
വീക്ഷണം:295
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :