ജന്മ സുകൄത൦
ആദ്യാനുരാഗ സ്വരങ്ങളായ് നീ
തമ്പുരു മീട്ടിയെ൯ വീണയിൽ തിങ്കളേ
ചുണ്ടോടു ചേ൪ന്നൊരാ വേണുവിൽ നീ
സപ്തസ്വരങ്ങളായ് ഒഴുകിയെ൯ ചാരുതേ
ഇരുളിൽ തെളിഞ്ഞൊരാ പൂ൪ണ്ണ
നിലാവുപോലെന്നിൽ (പണയ൦ ജ്വലിച്ചൊരാ നാളുകൾ
ഒരുനോക്കു കാണുവാനൊരു വാക്കു
മിണ്ടുവാ൯ എന്നു൦ വന്നു ഞാ൯ നി൯ വന വീഥിയിൽ
മഴ കാത്തു വേഴാമ്പൽ വിഫലമായ് നില്കവേ
പെയ്തൊഴിഞ്ഞു നീ വിദൂരമേതോ ദിക്കിൽ
ഏകാന്തയാ(തയിലീവന വീഥിയിൽ
ഏതോ ചില്ലയിൽ തള൪ന്നിരുന്നീടു ഞാ൯
ഓമനേ നിന്നെക്കുറിച്ചൊന്നു പാടാതെ
ഈവനഭൂമി ഞാനെങ്ങനെ താണ്ടിടും
നിന്റെ സുഗന്ധം പരക്കുമീ വീഥിയിൽ
സ്നേഹ സുഗന്ധവും തേടിയലഞ്ഞു ഞാൻ
ഏതോ ജന്മ സുകൄതമായ് വീണ്ടുമെൻ
ഹൄദയാങ്കണത്തിൽ ജ്വലിച്ചു നീ നാളമായ്
തൂ വെളിച്ചത്താൽ മൄദുവായ് തഴുകിയെൻ
നോവിനെ മാരിവില്ലാക്കി നീ വിസ്മയം
അന്നു നിരാശനായ് തഴുകിയ തെന്നലി-
ന്നെന്നെ വാരി പുണ൪ന്നീവന വീഥിയിൽ
ചൊല്ലി, തെളിക്കുകീ തേരു തെളിക്കുക
വിശ്വ (പണയത്തിൻ തേരു തെളിക്കുക
Yash
Not connected : |