നിന്നിഷ്ടം
കണ്ണിൽ വിരിഞ്ഞൊരാ കവിതയാണേറെയിഷ്ടം
പലതവണ കണ്ടൊരാ കവിയെയാണേറെയിഷ്ടം
വാക്കിലും നോക്കിലും അറിയാത്ത നിഗൂഢമാം കവിതായാണു ഞാനെന്നറിയുമ്പോൾ
തീരും നിന്നിഷ്ടം
പാതി വിരിഞ്ഞ കണ്ണുകളിൽ എന്നോ കൊഴിഞ്ഞു പോയ് പാരിജാതം. ഇഷ്ടങ്ങളേറെ കരിഞ്ഞുണങ്ങിയ ചില്ലയിൽ നിനക്കായ് വസന്തം തളിർക്കുമോ
അകലേ വസന്തം തളിർത്തൊരാ ചില്ലയിൽ കൂടണഞ്ഞീടുക ചിതയിലേക്കടുക്കുമീ പാഴ്മരമിവിടെയുപേക്ഷിച്ചീടുക
പുഞ്ചിരി വിടർത്തീടുക ആയിരം ഹൃദയങ്ങളിൽ കൈത്താങ്ങാവുക അലിഖിതമാം ഈശ്വര നിയോഗത്തിനാൽ
നിന്നിലലിഞ്ഞു ചേർന്നൊരാ സർഗ്ഗവാസനയോളം വരില്ലൊരമൃതിനും ഹൃദയ താളം തിരുത്തിക്കുറിക്കുവാൻ
ആഴത്തിൽ വേരുറച്ചോരെൻ കവി ഭാവന ആവോളം പകരുവാനിഷ്ടം
നിൻ തൂലിക തുമ്പിൽനിന്നടർന്നു വീണീടുമാ സർഗ്ഗസൃഷ്ടിക്കായ് ഇനിയകലാതെ അടുത്തിരുത്തുവാനേറെയിഷ്ടം
എൻ ചെറു സാമിപ്യം ഉണർത്തി നിൻ കവിയെ യെങ്കിൽ കൃതാർത്ഥയായ്
സഫലമായ് മർത്ത്യ ജന്മം.....
പുലർകാലേയൊരു കവിത അതും ഇഷ്ടങ്ങളേറെ ക്കുറിച്ചൊരു കവിത ഈ പുലരിയെ ധന്യമാക്കി
ഇന്നെൻ പ്രഭാതത്തിൽ കണ്ണനോടൊപ്പം കണിയായ് മാറിയ കവിത
Not connected : |