സഖി നിനക്കായ് - പ്രണയകവിതകള്‍

സഖി നിനക്കായ് 

എൻ ജന്മം നിനക്കായ് സഖി...
സിരകളിലോടുന്ന രക്തത്തിലേക്കിറങ്ങുന്നു നീ
ആനന്ദമാം വിഗ്രഹത്തിൽ ഓടി ഒളിച്ചിടുന്നു നീ
പകൽ വെളിച്ചത്തിലാണ്ടു പോകുന്ന സൗന്ദര്യവും
മന്ദമാരുതന്റെ തഴുകലാൽ കുളിരുകോരുന്ന നിൻ മേനിയും
സ്പർശന സുഖത്തിലാണ്ടു പോം നിമിഷങ്ങളിലും
ഓടിയടുത്തു നീയെൻ സാമീപ്യത്തിനായ്
മാൻമിഴികളിൽ വിരഹമാം കണ്ണുനീർ പൊഴിയുന്ന നേരത്തും
വിറയാർന്ന ചുണ്ടിൽ മന്ദഹാസ മുതിരുമ്പോഴും
ഹൃദയമാം അന്തരംഗത്തിലെകൂറുമ്പോളും
എന്തേ നീ എൻ സ്വരം കേൾക്കാത്തൂ…
നീയറിഞ്ഞില്ലേസഖി എൻ സ്വരം..
പാതി വക്കിൽ നിന്നുപോം നിൻ സ്പന്ദനത്തിലും
തുണയേകിയില്ലേ എൻ പ്രിയതോഴി
പലയാമങ്ങളിൽ കൊതിച്ചു നിൻ മുഖം
ആരെയോ തേടി അലഞ്ഞിടുകയാണോ
പൂന്തേനു പോലെ പൂന്തെന്നൽ പോലെ നിൻ സ്വരം
ആർദ്രമാം വഴിവക്കിൽ പിടഞ്ഞിടുന്നു…
ഒരു നിദ്രമാം സ്വരം പകുത്തു തന്ന നിൻ മുഖം
പോയ് മറഞ്ഞല്ലോ സഖി..
അണഞ്ഞിടുന്നൊരു സ്പന്ദനത്തിലും
അലയായ് നിൻ സ്വരം പൊഴിഞ്ഞിടുന്നു
വിജന ലോല സുഖത്തിലാഴുമ്പോളും
പല തീക്ഷണങ്ങളിലും മനസ്സിടറുമ്പോളും
അടുത്തു വന്ന സ്പർശനങ്ങളിലും നീ ആനന്ദിച്ചു
സ്നേഹപാതയോരങ്ങളിൽ പകുത്തു നിൻ സ്വരം
കാതുകളിൽ ഇരമ്പുന്ന വജ്രായുസ്സുകൾക്കും
പോയ് മറഞ്ഞ സുഖങ്ങളിലും
തിരയുന്നു
അകലുന്നു
മറയുന്നു സഖി
നീ പോയി മറഞ്ഞു….


up
0
dowm

രചിച്ചത്:നീതി
തീയതി:23-01-2022 12:15:36 PM
Added by :Neethy V
വീക്ഷണം:430
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :