പ്രിയനായ് - പ്രണയകവിതകള്‍

പ്രിയനായ് 

നഷ്ടപെട്ടു പോകുന്ന നിഴൽ മാത്രമായ്
ആർദ്രമായ് ചിതറിയ പകൽപോലെ
വിരളമാം തഴുകൽ പോൽ
നിൻ സ്വരം കാത്തിരിപ്പൂ….
പകൽ യാമങ്ങളിൽ തലോടും നിമിഷങ്ങളിൽ
ഒളി മങ്ങാത്ത പകൽ പോൽ നീയുലയുമ്പോൾ
കാണാനായ് നിന്നടുക്കൽ വർഷമാം തേനൂറുമ്പോൾ
പകൽ പോലെ സത്യമാം കാവ്യങ്ങൾ
എത്രമാത്രം നുകർന്നിടുമ്പോൾ
എന്നിൽ നിന്നകലും തോഴനായ് എത്ര കാലം….
പലയാമങ്ങളിൽ ഒന്നിച്ചിരുന്നിടുമെൻ ഒപ്പം
ഇളം കാറ്റിൽ തേനലകൾ പോൽ
എന്നിട്ടും നിൻ മനസ്സെന്തേ ഉലഞ്ഞിടുന്നു
ആഴിതൻ ആഴങ്ങളാൽ ഉതകുന്ന സ്നേഹം പോൽ
ആഹ്‌ളാദ തിമർപിന്റെ പകലന്തിപോൽ
തേന് നുകരുന്ന പൂമ്പാറ്റ പോൽ
നീ എന്തേ പുഞ്ചിരി തൂവാത്തൂ….
സൂര്യാസ്തമനങ്ങളെ പോൽ
കാർമേഘങ്ങളെ പോൽ
ഒളിച്ചോടിടുന്നു നീ
എന്തിനു വേണ്ടീ...
പാറപ്പുറത്തന്തിയൂറങ്ങാനോ
പകലന്തിയോളം കളിച്ചിടാനോ
എന്തിനു വേണ്ടീ ഇതെല്ലാം….
പോയ് മറഞ്ഞ ദിനരാത്രങ്ങൾ
ഒളിമങും കരുക്കളായ്
ഇനിയെത്തിടുമോ എന്നറിയാനായ്
എത്രയോ ജന്മങ്ങൾ നീയെടുത്തു….
എന്നോർമ മാത്രമായ് യാഗങ്ങളായ്
ഭാവങ്ങളായ് ഓർമ മാത്രമായ്
അകലുന്നു എൻ തോഴാ….
എന്നിൽ നിന്നകലുന്നു നീ തോഴാ…

ഓർക്കായ്
ആദ്യമായ്
സ്നേഹത്തിനായ്


up
0
dowm

രചിച്ചത്:നീതി
തീയതി:28-01-2022 03:42:19 PM
Added by :Neethy V
വീക്ഷണം:256
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :