അന്തിനേരം പണ്ടൊരു കാലം... - ഇതരഎഴുത്തുകള്‍

അന്തിനേരം പണ്ടൊരു കാലം... 

അന്തിനേരം പണ്ടൊരു കാലം
ചെറുപുഞ്ചിരി തന്നവളേ
തേന്മാവിലെ മധുരക്കനികൾ
നിറമാറിൽ ചേർത്തവളേ...

മൊഴിമുന്തിരി വിളയണ ചുണ്ടിൽ
വീഞ്ഞിൻ നിധി നിറയെയടർത്തി
പ്രണയത്തിൻ പൂന്തേൻ ചഷകം
ഹൃദയത്തിൽ നിറച്ചവളേ...

ഒരുകുടയിൽ ഇറുകെപ്പുണർന്നു നാം
കനവിൽ തിര എണ്ണിത്തീർക്കേ
ചെമ്പുലരി ചൂരൽ വീശി
അന്നോടി നാം ഇരുവഴിയേ...

കാൽപ്പാടുകൾ കവിതകളാക്കി
ഓർമ്മത്തെരു വീഥിയതൊന്നിൽ
നീ നടന്നു പോയൊരു കാലം
ഓർത്തു നില്പൂ ഞാൻ തനിയെ..!


up
0
dowm

രചിച്ചത്:സജിത്
തീയതി:25-08-2022 07:54:37 AM
Added by :Soumya
വീക്ഷണം:155
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :