പുലരി - മലയാളകവിതകള്‍

പുലരി 

പുലരി


കനകസൂര്യപ്രഭയിലുണരേ   
കമലമിഴികൾ വിടർത്തി ധരണി
പുലരിമഞ്ഞിൽ നനഞ്ഞുലയും    
നറുമലരിൻ-വെൺ-നീഹാരം

മുകിലിൽനിന്നുമുതിർന്ന മഴയും  
കിളിപ്പാട്ടിന്നൊലികളും
കുളിർക്കാറ്റിൻ വേണുഗാനം 
നിറവു പകരും ശംഖനാദം

പുളകമേകി മൃദുവായ് മൂളും  
അളികുലത്തിൻ ചെറുഗണം  
ചിറകിലേറ്റും രാഗഭാവം
മനംനിറയ്ക്കുമൊരീണം

അലസഗമനമയൂരനടനം
നയനസുഖദമാം താളചലനം
മഴവിൽപൂവുകളിതൾകൾ നീർത്തി
അഴകിലാടും നർത്തനം

ഗഗനചാരെ ഉയരുമുയിരും
കവർന്നിടും മധുമൊഴികളും
തനുവും നിനവും ഒന്നുചേർന്ന്
കനവിൽ നിറയും തേൻകണം 

ജിസ ബിനു
   


up
0
dowm

രചിച്ചത്:
തീയതി:07-10-2022 03:40:27 AM
Added by :Jisa Binu
വീക്ഷണം:196
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :