ചെറു ചുവടുകൾ
പുഴുവായിയെത്രനാൾ ജീവിച്ച
ശേഷമീ ചിറകുമുളച്ചതെനിക്ക്,
എത്രനാൾ പൊടിതിന്നിഴഞ്ഞിട്ടിതാ
ഞാൻ പറക്കുന്നു ശലഭമായ് വാനിൽ.
ഒരു ചെറു വിത്തായ് കുഴിച്ചിടപ്പെട്ടു ഞാൻ
വിരിക്കുന്നുയിന്നീത്തണൽപ്പന്തലും
താഴത്തുനിന്നിതാ പൊട്ടിമുളച്ചു
യിന്നുയരെ നിൽക്കുന്നു വൻമരമായ്
ചെറുചെറു തുള്ളികളെത്ര ചേർന്നിട്ടു ഞാൻ
ഒരു ചെറു പുഴയായി മാറി
എത്രയൊ പുഴകളൊന്നായിട്ടു മാറീ,
അന്തമില്ലാത്തോരാഴിയായി.
ഏകുന്നിതെല്ലാമേക സന്ദേശം;
ഉള്ളിൽ പതിക്കേണ്ട സത്യം.
‘ചെറുചുവടുവയ്പ്പുകളിലൂടെ വളരുക
ഉയരങ്ങളോ നീയൊതുക്കുക കൈയിൽ. ’
Not connected : |