ദാഹജലം
വരൾച്ചയിലാണ്ടു പോയ്
ഭൂമിയും ഞാനുമിന്ന്,
വരണ്ട മുഖവുമായി ഞാനുമീ
നെൽപാടങ്ങളുമിന്ന്
ഇലകൊഴിഞ്ഞുണങ്ങിയ
പെരുമരത്തിൻ
ചുവട്ടിലിരിക്കവേ
മെല്ലെയൊന്നെന്നോടോതിയീമരം
"എന്റെയീ
വേരുകളിലിനിയുമുണ്ട്
നിൻ ദാഹജലം
അകലെയാ ഘോര കോലാഹലങ്ങൾ
മണ്ണിളക്കിഊറ്റിയെടുക്കുന്നു
വീണ്ടുമെൻ ദാഹജലം
പരിണമിക്കുന്നു കുപ്പിയിൽ
കോളയായി മിനറൽ വാട്ടറായി
പിന്നെയും!
മെല്ലെയൊരടിയെഴുന്നേറ്റു നടന്നതും
പിന്നിലാ പെരുമരമിതാ കടപുഴകി
വീണതും കണ്ടു ഞാൻ
അവസാന ദാഹജലവും
വായിലേക്കൊഴിച്ചു കുപ്പിയെങ്ങോ
കളഞ്ഞു വിയർപ്പം തുടച്ചതാ
പോകുന്നു നവയുഗം!
Not connected : |