പ്രണയമരീചിക - പ്രണയകവിതകള്‍

പ്രണയമരീചിക 

കാല്‍ച്ചിലമ്പിളകുന്നതോ
കാതര മൊഴിയുന്നതോ
കദനപൂരിത കണ്ണുനീര്‍മണി മെല്ലെ വീണുടയുന്നതോ

സന്ധ്യ പൂത്തടരുന്നതോ
ചന്ദനം പടരുന്നതോ
ശാപഭാരം നെഞ്ചിലേറ്റി
സാഗരം വിതുമ്പുന്നതോ

മലരുകള്‍ വിടരുന്നതോ
മധുമണം ഒഴുകുന്നതോ
വിരഹ നൊമ്പര ഗാനമായി
വണ്ടുകള്‍ മുരളുന്നതോ

രാവുകള്‍ പുലരുന്നതോ,
താരകള്‍ മറയുന്നതോ,
ഇരുളടഞ്ഞ വീഥിയില്‍
രാപ്പുള്ളുകള്‍ കേഴുന്നതോ.


up
0
dowm

രചിച്ചത്:അനീഷ് കുമാര്‍
തീയതി:12-12-2012 07:35:29 PM
Added by :aneesh kumar
വീക്ഷണം:203
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :