നിര്‍ദ്ദിഷ്ടദൂരങ്ങള്‍  - തത്ത്വചിന്തകവിതകള്‍

നിര്‍ദ്ദിഷ്ടദൂരങ്ങള്‍  

മറക്കുവാനാവില്ലയീ മാസ്മരസ്നേഹത്തിന്റെ മൌന ധ്വനികള്‍!
മറക്കുവാനാവില്ലയീ മധുരസ്നേഹത്തിന്റെ മൃദു മനോവീചികള്‍! അകലെയിരുന്നാലും അനുഭൂതമാകുമീ അനുരാഗ മോഹനോപാംഗ വീക്ഷണങ്ങള്‍
മനസമരുവില്‍ കാലം പെയ്യിച്ചൊരീ വര്‍ഷാശ്രു ബിന്ദുക്കള്‍!
മാദക വ്യാമോഹ മൊന്നുമില്ലെന്നാലും മനസ്സുകുളിര്‍പ്പിക്കുമീ വര്‍ഷബിന്ദുക്കള്‍!!
തേടിയലഞ്ഞു നടന്നതില്ല, തെന്നല്‍ക്കൈയൊന്നു പുണര്‍ന്നതില്ല!
മുദ്രാംഗുലീയങ്ങള്‍ മാറിയില്ല, മുദ്രകളേതും കാട്ടിയില്ല!
മുഗ്ധാംഗിയെന്നില്‍ ചൊരിഞ്ഞൊരീസ്നേഹത്തിന്‍ പൊരുളെനിക്കേതു മുദിച്ചതില്ല!!
എത്ര വിവശ വിമോഹിതനാക്കിലും ഈമുഗ്ധ സ്നേഹത്തെ ഞാനാദരിപ്പൂ!!
രാത്രിമഴ പെയ്യുന്പോള്‍, രാവേറെയാകുന്പോള്‍, രാത്രീശ്ശ രശ്മികള്‍ രത്നാഭമാകുന്പോള്‍
രാകേന്ദു മുഖി നിന്നെയോര്‍മ വരും!
നീലോല്പലങ്ങളില്‍ നീഹാരബിന്ദുക്കള്‍ നിര്‍വൃതി കൊള്ളുന്പോള്‍
നിന്നുടെ ചാരത്തീ നിത്യാശ്രു പൂവിന് നിര്‍ദ്ദിഷ്ട ദൂരങ്ങള്‍ എത്ര യെത്ര?!!


up
0
dowm

രചിച്ചത്:ഷാരി
തീയതി:24-12-2012 10:24:57 AM
Added by :ശ്രീഹരി എസ്സ്.ആര്‍
വീക്ഷണം:400
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :