Abdul shukkoor.k.t
Abdul shukkoor.k.t Profile
സ്ഥലം : kerala,malappuram,mampad
ജന്മദിനം : 00-00-0000
ലിംഗം : ആണ്‍
ചേര്‍ന്ന നാള്‍ : 19-02-2013
എന്‍റെ സന്ദര്‍ശകര്‍ : 1680




എന്‍റെ വിവരങ്ങള്‍

പ്രവാസിയാണ് ഞാൻ .സൗദി-റിയാദ് .മലപ്പുറം ജില്ലയിലെ മമ്പാട് ആണ് ദേശം .
മൗനം ഗർഭം ധരിച്ച ജീവിതവീഥികളിൽ,എന്റെ ആയുസ്സുപുസ്തകത്തിലെ താളുകൾ കൊഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ,അറിയാതെ മനസ്സിന്റെ ശാദ്വലതീരങ്ങളിൽ വിടരുന്ന ഗന്ധമില്ലാത്ത പൂക്കളാകാം എന്റെ വരികൾ .പക്ഷേ,ആത്മാവിന്റെ ചോരയൂറ്റിത്തന്നെയാണ് അവ കൊഴുക്കുന്നത് .....വിരസതയിൽ നിന്നും രക്ഷപെടാനുള്ള ഉപാധി മാത്രമാണ് എനിക്ക് എഴുത്ത് . പതിനായിരം കോടിയിലതികം താരാപഥങ്ങൾ .ഓരോന്നിലും പതിനായിരം കോടിയിലതികം താരകങ്ങൾ .അതിലൊരു താരാപഥമായ ആകാശഗംഗ .ആകാശഗംഗയിലെ ഒരു നക്ഷത്രമായ സൂര്യൻ .സൂര്യനെ ചുറ്റുന്ന എട്ടു ഗ്രഹങ്ങൾ.അതിലൊരു ഗ്രഹമായ നമ്മുടെ ഭൂമി.മൊത്തം പ്രപഞ്ച ചിത്രത്തിൽ ഭൂമിയെ അടയാളപ്പെടുത്തുമ്പോൾ ഒരു മണൽത്തരിയോളമോ,അതിലും ചെറുതോ! അതിൽ വസിക്കുന്ന ദുർബലനായ മനുഷ്യന്റെ പകൽസ്വപ്നങ്ങൾ.... ജീവിതത്തിന്റെ നശ്വരതയും,മനുഷ്യന്റെ അതിലുള്ള സ്ഥാനവും എന്നെ എപ്പോളും അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു.വിവേകമുള്ള മനുഷ്യന് മാത്രമുള്ളതാണ് ജീവിതം .പാടാൻ അറിയുന്നവർക്ക് ഒരു മധുരമനോഹര ഗാനവും അല്ലാത്തവർക്ക് കുരങ്ങിന്റെ കയ്യിലെ പൂമാലയുമാണ് ജീവിതം .വേദനകളും , കനവുകളും കവിതകളാക്കാനുള്ള എളിയ ശ്രമം.നന്ദി,ഇവിടെ വന്നതിനും ഈ വിനീതന്റെ കവിതകൾ വായിച്ചതിനും .എല്ലാവർക്കും ആ മഹാനായ കലാകാരന്റെ അനുഗ്രഹാശിസ്സുകൾ ഉണ്ടാകട്ടേ ...
എന്റെ ഇമെയിൽ :ktashukkoor2013@gmail.com ..
my blog:
http://abdul-shukkoor-kt.blogspot.com/
my facebook ID:kta shukkoor mampad



മൊത്ത കവിതകള്‍ : 128 / 9182
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെട്ട കവിതകള്‍ : 0
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെടാത്ത കവിതകള്‍ : 0
പുതിയതായി ചേര്‍ത്ത കവിതകള്‍(Latest Poem by 0)
Not connected :