യാത്ര - മലയാളകവിതകള്‍

യാത്ര 

ഞാന്‍ നടന്നത്മാവിന്‍ പാതവക്കില്‍
ഒരു നൊമ്പരമാമെന്‍ കനവുമായി
വിങ്ങുമാ കനവിന്‍ കനല്‍തരികള്‍
എരിഞ്ഞിടുന്നേന്‍ നെഞ്ചില്‍ കിടന്ന്
ഓരോ ചുവടിനും താളമായി
എന്‍ പഴയ ചിലമ്പ് കിലുങ്ങിടുന്നു
ആത്മാവിന്‍ പാത കടന്നപ്പുറം
ഒരു തീര്‍ഥയാത്രയില്‍ ഞാനെത്തുമെങ്കിലും
എന്തിനായ് സ്വപ്നമെന്‍ മിഴികളില്‍
കണ്ണീര്‍ കണം തെളിച്ചു ?
മായാതിരുന്നോരാ നൊമ്പരം
പിരിയാന്‍ മടിച്ചൊരു ചിരി പൊഴിച്ചു
ശബ്ദം മുഴങ്ങിയില്ലാ വഴിയില്‍
ശബ്ദിക്കുവാന്‍ എന്‍ നിഴലും മടിച്ചു
പാത കഴിയാന്‍ കാത്തു നിന്നെന്‍
പാതി തളര്‍ന്ന ഹൃദയമന്നും !


up
0
dowm

രചിച്ചത്:ഭവ്യ
തീയതി:01-01-2013 03:40:40 PM
Added by :BHAVYA
വീക്ഷണം:222
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :