ഏകാന്തത
ഒറ്റയ്ക്കിരിപ്പിന്‍ യോഗം
ഒരു പഞ്ഞിതരി തന്‍ പൊങ്ങിപ്പറക്കല്‍
ഒരില്ലാതാകല്‍ !
തോല്‍ കിടക്കും മണല്‍ പരപ്പിലെന്നപോല്‍
നീങ്ങാനും വയ്യ ,നില്‍ക്കാനും
തുടിക്കുന്നു പ്രാണന്‍ എന്തിനായി ?
ചൂണ്ടു വിരലുകള്‍ , ചുളു നെറ്റികള്‍
ചിരി വായകള്‍ എന്റെ നേര്‍ക്ക്
മുഖ പേശികളിലെ വെറുപ്പുമിറുക്കവും
പുറപ്പെടാത്ത വാക്കുകളും എന്റെ നേര്‍ക്ക്
തോടിനുള്ളില്‍ വലിയാന്‍
ആഴിയില്‍ ആഴുവാന്‍ വയ്യാതെ
നില്‍ക്കേണ്ടി വരുന്നു . ഹോ !
തിരിഞ്ഞോടുന്നു പിന്നെ
നാടും ,നഗരവും കടന്നു
മഞ്ഞു മാമലയെ നോക്കി
വെള്ളി മേഘങ്ങളേ നോക്കി
ഏകാന്തതയില്‍ അലിയുമ്പോള്‍
കേള്‍ക്കുന്നു കാലന്റെ കാലൊച്ച !!!
Not connected : |