ഇടവഴി - മലയാളകവിതകള്‍

ഇടവഴി 

ഇടവഴി

ഇടവഴികള്‍ സൂക്ഷിക്കുക
ഇടുങ്ങിയ ചിന്തകള്‍
കോപ്പ് കൂട്ടി നില്‍ക്കുന്നുണ്ടവിടെ
സ്ത്രീമേനി മാന്തിതിന്നുവാന്‍
സ്ത്രീപെറ്റ മക്കളുണ്ടവിടെ
ഇടവഴികള്‍ സൂക്ഷിക്കുക
ഇടഞ്ഞ കൊമ്പന്റെ മദമുണ്ട്
ചോര നക്കി നുണയുന്ന
കോമരങ്ങള്‍ ഉറയുന്നുണ്ട്
ഇടവഴികള്‍ സൂക്ഷിക്കുക
ദംഷ്ട്രകളും കൂര്‍ത്തനഖങ്ങളും
നിന്നെയും പിന്തുടരാം
ഇടവഴികള്‍ സൂക്ഷിക്കുക
ഇടവഴികള്‍ സൂക്ഷിക്കുക



up
0
dowm

രചിച്ചത്:പ്രജീഷ് വേങ്ങ
തീയതി:07-01-2013 07:02:01 AM
Added by :PRAJEESH VENGA
വീക്ഷണം:251
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :