അപരിചിതം  - തത്ത്വചിന്തകവിതകള്‍

അപരിചിതം  

മുഖം ആകെ മറഞ്ഞിരിക്കുന്നല്ലോ
മനസ്സേറെ മുറിഞ്ഞിരിക്കുന്നു
നിറഞ്ഞ കണ്ണുകളില്‍ വെളിച്ചം നഷ്ടപ്പെടുന്നു
മുഖവും മനസ്സും എത്ര മാറിപ്പോയിരിക്കുന്നു

കണ്ണടച്ചിരുട്ടാക്കി, നഖങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി
ഉറക്കംനടിച്ചുറങ്ങുന്ന മനുഷ്യാ നീ എത്ര നല്ലവന്‍
പല ജന്മത്തില്‍ ചെയ്തു തീര്‌കെണ്ട പാപം
ഈ ഒറ്റ ജന്മത്തില്‍ ചെയ്തു തീര്‍ത്ത നീ
എത്ര സമര്‍ത്ഥന്‍ എന്ന് പറയാതെ വയ്യ

നീ പാപമൊന്നും ചെയ്തുതീര്‍കുവാന്‍
ബാക്കിയില്ലാത്തതിനാല്‍ ഭാഗ്യവാനത്രേ
നിനക്ക് ഇനി ഒരു ജന്മത്തിന്‍ ഭാരം
ചുമക്കേണ്ട ആവശ്യം ഇല്ലല്ലോ

പക്ഷെ നിങ്ങള്‍ക് വേണ്ടി ജീവിച്ച ഞാന്‍
നിര്ഭാഗ്യവാനായി പോകുന്നു -അതിനത്ഭുതമില്ല
പക്ഷെ എന്‍റെ ചുമലില്‍ മാത്രമായി
ഈ ഭാരങ്ങള്‍ എന്തിനായി നിങ്ങള്‍ വച്ചു

നടക്കാനുപയോഗിക്കുവാന്‍ എന്‍റെ ഈ
ശോഷിച്ച കാലുകളാണ് എനിക്കുള്ളത്
സ്വന്തം കാലില്‍ നില്‍ക്കുവാന്‍ കഴിയാത്ത
ദുഃഖം എനിക്ക് ഏറെക്കുറെ മാറിയിരിക്കുന്നു

ദൂരമെത്ര താണ്ടണം, എനിക്ക് ധൃതിയാകുന്നു
നരകമെന്നൊരാ നേരു കാണാന്‍
നിങ്ങളെ സന്ദര്‍ശിക്കുവാന്‍ സ്വര്‍ഗം കാണാന്‍
ഒരുക്കമല്ല ഞാന്‍ എന്തെന്നാല്‍
ഞാനിവിടെ ഈ നരകത്തില്‍ സ്വസ്ഥനായിരിക്കും

ജനീഷ് പി


up
0
dowm

രചിച്ചത്:ജനീഷ് പി
തീയതി:07-01-2013 05:39:57 PM
Added by :JANEESH P
വീക്ഷണം:200
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :