അലകടല്‍
അലകടല്‍
വീണ്ടുമൊരു സായാഹ്നം കൂടി കാലത്തിന്‍റെ മൂശയില്‍ വിരിഞ്ഞു തുടങ്ങിയപ്പോള്‍ മുന്നില്‍ കണ്ട സാഗരത്തിന്‍റെ തിരയിളക്കങ്ങള്‍ നിദ്രയിലാണ്ടുപോയ ആത്മാവിലേക്കും ഇരച്ചു കയറി
അഴുകിയ ഓര്‍മ്മകളുടെ പുറംചട്ടയണിഞ്ഞ് കുന്നോളം നൊമ്പരങ്ങള്‍ ആഴങ്ങളിലൊളിപ്പിച്ചു അലകടലെന്‍ മുന്നിലിരമ്പി
തിരകള്‍ക്കൊപ്പം ഉയര്‍ന്നു താഴുന്ന പ്രതീക്ഷകള്‍ ഒരിക്കലുമവാസാനിക്കാത്ത കാത്തിരിപ്പുകളായെനിയ്ക്കു തോന്നി
വിണ്ടുകീറിയ കാലടികളിലേക്കു ഇരച്ചു കയറിയ ഉപ്പുനീരിലലിഞ്ഞു പോയ ഭൂതകാലം
അകലെ കാണുന്ന അക്കരപ്പച്ചകള്‍ പകര്‍ന്നിരുന്ന പ്രത്യാശയുടെ കിരണങ്ങള്‍ തീരത്തണഞ്ഞ സ്വപ്നങ്ങള്‍ക്കു ചൂട് പകര്‍ന്നിരുന്നു
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഓരോ തവണ ചുവപ്പു പടരുമ്പോഴും ഉറക്കം നഷ്ട്ടപ്പെട്ട കടലമ്മയുടെ അലമുറകളുയര്‍ന്നിരുന്നു
ഓര്‍മ്മകള്‍ ഓളങ്ങളായി തുളുമ്പിയപ്പോള്‍ മാഞ്ഞുതെളിയുന്ന തീരത്തു മണല്‍ത്തരികളെ പരിണയിച്ച് ഞാനും ആഴങ്ങളിലേക്കു പാലായനം ചെയ്തു
Not connected : |