ഉറുമ്പുകള്‍ - ഇതരഎഴുത്തുകള്‍

ഉറുമ്പുകള്‍ 

ഇനി ഞാനെന്ന സ്വപ്നവും പേറി യാത്ര പുറപെടുമ്പോള്‍
കീറിയ തട്ടത്തിന്റെ വിടര്‍ന്ന കണ്ണുകള്‍
യാത്ര ആക്കാന്‍ ഉമ്മറ പടിയില്‍
നീ നനച്ചിട്ട നിന്‍റെ സ്വപ്‌നങ്ങള്‍ മാത്രം

നഖങ്ങളില്‍ നര വീണ കാമം
പൊടിക്കുന്ന രാവുകള്‍ ഇനി എത്ര ബാക്കി

യാത്ര
തുടരുന്നു

എന്‍റെ കീറിയ നാറിയ ചിന്തകള്‍ ഭക്ഷിച്ചു
നിനക്ക് വിശപ്പടക്കാം
നിന്‍റെ കുട്ടികള്‍ക്ക് മുലയൂട്ടാം

ഒടുവില്‍
ഉദരം വിശക്കുമ്പോള്‍

ഒന്ന് കാറി തുപ്പുക

തുപ്പലുകള്‍ തിന്നാന്‍ ഉറുമ്പുകള്‍ വരിയായി വരും
ഞാനും ....


up
0
dowm

രചിച്ചത്:കോപ്പൻ
തീയതി:21-03-2013 12:26:09 PM
Added by :കോപ്പൻ
വീക്ഷണം:187
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :