വേണ്ടത് താരാട്ടുപാട്ടല്ല... വിപ്ലവ ചിന്തകള്‍ ..
വിങ്ങിപ്പൊട്ടുന്ന കവിതകളും...
വിയര്‍പ്പൊഴുക്കുന്ന ബാല്യങ്ങളും...
വിതുമ്പുന്ന പെണ്കിടാങ്ങളും..
ആര്‍ത്തിരമ്പുന്ന ആശാ കണങ്ങളും...
സ്വാതന്ത്യമിന്നെന്നെ ഉന്മത്തനാക്കുന്നു..
വേണ്ടത് താരാട്ടുപാട്ടല്ല...
ഉറക്കമില്ലാത്ത രാത്രികളാണ്..
എന്തിനെന്നോട് കോപിക്കണം...
ആവിഷ്കാരിക്കപ്പെടുന്നതെന്തോ..
അറിയാതെയെന്നിലേക്കുതിര്‍ന്നിറങ്ങി...
വേണ്ടത് താരാട്ടുപാട്ടല്ല...
എനിക്കെന്റെ സ്വത്ത്വത്തെയാണ്...
തിരിച്ചറിവിന്റെ താളുകളില്‍
നിന്നെന്നെ അടയര്‍ത്തിയെടുത്തീ
സ്വാതന്ത്ര്യം... ഞാനിന്നഭയാര്‍ത്ഥി..
ഉറക്കരുതേയെന്നുറക്കെയുറക്കെ..
ഞാനെന്റെ ആശകള്‍ക്ക് ചിറകുവിരിക്കട്ടെ
ജീവനില്ലാത്ത സ്വപ്നങ്ങളെനിക്കെന്തിന്
തകര്‍ത്തെറിയപ്പെടുമെന്‍ ഹൃദയം
ധൂമകേതുക്കളനന്തം അരോചകം
ഉറക്കരുതെന്നപേക്ഷിച്ചു ഞാന്‍
എങ്കിലും ക്രൂരമാം ആക്രോശവും...
പിന്നെ എന്നിലെ മടിയനും...
ഒരുമിച്ചിറങ്ങി... അനന്തമാം...
സാഗരത്തിലേക്കാനയിച്ചു...
വേണ്ടത് താരാട്ടുപാട്ടല്ല
വിപ്ലവ ചിന്തകള്‍ ..
ചോരതിളക്കുമെന്‍ ധമനികളില്‍
ക്രോധം ശമിപ്പിച്ചടക്കി നിര്‍ത്താന്‍
സൂര്യതേജസ്സായുദിച്ചു നില്ക്കാന്‍ ...
രചിച്ചത്:ഹമദ് ബിന് സിദ്ധീഖ്
തീയതി:21-03-2013 03:26:09 PM
Added by :Hamad
വീക്ഷണം:783
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |