തലച്ചോറുകളുടെ പ്രദര്‍ശനം
പലരും പലവിധം
തലകള്‍ പലതരം
തലച്ചോറുകള്‍ ബഹുവിധം
പ്രദര്‍ശന നഗരി നിബിഡം
ഉള്ളില്‍ ബഹളം
കണ്ണാടിക്കൂട്ടിന്‍ തിളക്കം
നിരത്തി വെച്ച തലച്ചോറുകള്‍ സുലഭം
കാണാന്‍ എനിക്കും തിടുക്കം
കണ്ടു തുടങ്ങി :
അറിവിന്റെ കനല്‍ക്കാടുകള്‍
അടക്കം ചെയ്യപ്പെട്ട
അശാന്തിയുടെ കരിമേഘം പുരണ്ട
കറുത്തു തുടുത്ത തലച്ചോറ്...
അഗ്നിയാമറിവിന്റെ മുറിവേകും നോവുമായ്
പിടയുന്ന തലച്ചോറ്...
അറിവിന്റെ മോഹന സുന്ദര നിധികുംഭങ്ങള്‍
ഒളിഞ്ഞിരിക്കുന്ന തലച്ചോറ്...
'അറിവുണ്ട്'എന്നറിയാത്തവന്റെ തലച്ചോറും
'അറിവില്ല'എന്നറിയാത്തവന്റെ തലച്ചോറും
സമമാണെന്ന തിരിച്ചറിവുള്ള
'മഹാനായ'മൂന്നാമന്റെ തലച്ചോറ് ...
ഒരു കൊച്ചു സൂത്രവാക്യം ആറ്റം ബോംബാക്കി മാറ്റി
സഹസ്രങ്ങളുടെ ജീവനും സ്വപ്നങ്ങളും
ചാരമാക്കി മാറ്റിയ അവിവേകിയുടെ തലച്ചോറ്..!
അറിവ് മാനവ കുലത്തിന്റെ നന്മക്കാ-
യുപയോഗിച്ച വിവേകിയുടെ തലച്ചോറ്...
പിന്നെ കണ്ട തലച്ചോറുകള്‍
എനില്‍ ഓക്കാനം ഉണ്ടാക്കി!
അമ്മയെ കൂട്ടി കൊടുത്തവന്റെ...
പെങ്ങളുടെ മടികുത്തഴിച്ചവന്റെ...
സഹോദരന്റെ പച്ച മാംസം തിന്നവന്റെ...
ഇരിപ്പിടം ഒറ്റു കൊടുത്തവന്റെ...
പുറത്തിറങ്ങിയ എന്റെ തല ശുന്യം
സ്കാന്‍ ചെയ്തപ്പോള്‍ തലച്ചോറില്ല !
ആശ്വാസത്തോടെ തിരിഞ്ഞു നടക്കുമ്പോള്‍
തെരുവില്‍ ഏതോ കവിയുടെ വിലാപം
'അറിവുള്ളവരേറെ മന്നിതില്‍
വിവേകികളോ തുച്ചം'
Not connected : |