മരണം കാത്തു ഒരമ്മ ...
ഉച്ഛ്വാസ നിശ്വാസങ്ങള്‍ക്കിടയില്‍
കിട്ടുന്നൊരു ചെറു വേളയല്ലോ
ജീവിതമെന്നൊരു മൂന്നക്ഷരം !
എന്നിട്ടുമൊട്ടും കുറയുന്നില്ല
മണ്ണിലെ നമ്മുടഹങ്കാരങ്ങള്‍ ...
ആകാശ ഗോളങ്ങള്‍ കീഴടക്കി
അംബരച്ചുംബികള്‍ കെട്ടിപ്പൊക്കി
ആഡംബരത്തിലലിഞ്ഞമര്‍ന്നു
ആനന്ദം തേടി നടന്നിടുന്നു ...
ഇത്തിരിപ്പോന്ന മനുജര്‍ നമ്മള്‍
ഒത്തിരിയങ്ങു വളര്ന്നുവല്ലോ !
ഭൂമിയെ കീഴ്മേല്‍ മറിച്ചുക്കൊണ്ട്
സന്തുലിതത്വം തകത്തുക്കൊണ്ട്
കാടും മരവും പിഴുതെറിഞ്ഞു
തോടും പുഴയും തുടച്ചു മാറ്റി
അന്നം തരുന്നോരാ പാടങ്ങളില്‍
കോണ്‍ക്രീറ്റ് കാടുകള്‍ കുത്തി നാട്ടി !
ഫാക്ടറികള്‍ തുപ്പും പുകയില്‍ മൂടി
ഭൂമുഖംത്തന്നെ കരുവാളിച്ചു ...
ഇത്തിരിപ്പോന്ന മനുജര്‍ നമ്മള്‍
ഒത്തിരിയങ്ങു വളര്‍ന്നുവല്ലോ !
ഇത്തിരി ശുദ്ധമാം വായു പോലും
കിട്ടാന്നൊരിടവും ബാക്കിയില്ല !
മേഘത്തിന്‍ കണ്ണീരായിറ്റി വീഴും
പരിശുദ്ധമായ മഴത്തുള്ളികള്‍
പോലുമിന്നമ്ല ഗുണം പേറുന്നു !
ഭൂമിതന്‍ സംരക്ഷിത കവചം
ദ്വാരങ്ങള്‍ വീണു കിടന്നിടുന്നു ...
സൂര്യനില്‍ നിന്നുമൊഴുകിടുന്ന
മാരക രശ്മികള്‍ ഭൂതലത്തെ
നക്കിത്തുടച്ചു കടന്നു പോകും !
സ്വന്തം ശവക്കുഴി തോണ്ടിടുന്ന
വിഡ്ഢികളാണല്ലോ നമ്മെളെന്നും !
മരണവും കാത്തു കിടക്കുന്നോരമ്മക്ക്
ഇത്തിരി വെള്ളം നാമേകിടണം !
ഇരുന്നിടും കൊമ്പു മുറിക്കുന്ന നാമെല്ലാം
നിശ്ചയം വിഡ്ഢികളാണ് സത്യം !
ഇത്തിരിപ്പോന്ന മനുജര്‍ നമ്മള്‍
ഒത്തിരിയങ്ങു വളള്‍ര്‍ന്നുവല്ലോ !
Not connected : |