പുത്തന്‍ വിഷു
പുത്തന്‍ ഓര്‍മ്മകള്‍
പുതിയ രീതികള്‍
പുതുക്കിയ സംസ്കാരം
മുക്കിയെടുത്ത സമുഹം
മുന്നിലെ പൂമരത്തിന്‍മേല്‍
കുന്നപ്പു പൂത്തുലഞ്ഞു
അന്നറിഞ്ഞു വിഷുവാണിന്ന്‍
ഓര്‍ഡര്‍ ചെയ്യ്തു നല്ലെരു ഇലസധ്യ
എല്ലാം പുതിയ കാലത്തിന്റെ മേല്‍ പായിചാരം
എന്നലും നമ്മെ കുറ്റപ്പെടുതാത്ത മനസ്സ്
മുത്തശ്ശി കഥകള്‍ കേള്‍ക്കാത്ത പുതിയ തലമുറ
വിഷുവിന് വിഷുവരിയാതെ
മത വത്ക്കരിക്കുന്ന പുതിയ സമുഹം
സംസ്കാരത്തിനോ മതം ?
അതോ മനുഷ്യ മനസ്സുകള്‍ക്കോ മതം ?
സന്തോഷങ്ങള്‍ക്ക് മതമുണ്ടോ?
സങ്കടങ്ങള്‍ക്ക് മതമുണ്ടോ?
മതങ്ങള്‍ക്കും മനുഷ്യര്‍ക്കും
സമുഹത്തിനും അപ്പുറമാണ്
നന്മയുള്ള ഇത്തിരി മനസ്സ്
സ്നേഹത്തിന്റെയും
സൌഹൃദത്തിന്റെയും
ഐക്യത്തിന്റെയും
ഐശ്വര്യത്തിന്റെയും
നന്മയുടെയും
ഉത്സവമാണ് വിഷു .
Not connected : |