പൈങ്കിളിപ്പെണ്ണ് കരയുകയാണ് - മലയാളകവിതകള്‍

പൈങ്കിളിപ്പെണ്ണ് കരയുകയാണ് 

ബോധോദയങ്ങള്‍ തന്‍ ബോധിവൃക്ഷങ്ങളെ
ബൌദ്ധിക വിത്തു,കളന്യമായോ ?
സംസ്കാര സമ്പന്ന സൗവര്‍ണ്ണ മുദ്രകള്‍
സംഹാരമൊക്കെ കഴിഞ്ഞുവെന്നോ ?

ആര്‍ഷ സംസ്കാര മഹിമകളെമ്പാടും
കേട്ടു തഴമ്പിച്ച കാതുകളില്‍
ആസുര താണ്ഡവ ഹുങ്കാര ശബ്ദങ്ങള്‍
കേട്ടു വൃണമായി തീര്‍ന്നുവല്ലോ !

കാതരയാമൊരു പക്ഷിതന്‍ ഗദ്ഗദം
കേള്‍ക്കുവാനാകാത്ത കാതുകളേ ...
വേടന്റെ ശൌര്യമോടമ്പെയ്തു വീഴ്ത്തുന്നു
പൈങ്കിളിപ്പെണ്ണിനെ,യെന്തു കഷ്ടം !

ഭോഗസംസ്കാരത്തിന്‍ മൂശയില്‍ വാര്‍ത്തുള്ള
അത്യാര്‍ത്തി മൂത്തൊരു കാട്ടു മൃഗത്തിനു
അമ്മയും പെങ്ങളും തനുജയും പത്നിയും
കാമ ശമനത്തിനായുള്ള യന്ത്രങ്ങള്‍ !!

ചിറകിലൊളിപ്പിച്ചൊ,രിത്തിരി ചൂടേകി
പോറ്റേണ്ട പൈതലിന്‍ കുഞ്ഞിളം മേനിയെ
ആര്‍ത്തിയാല്‍ ഭക്ഷിക്കാനാഞ്ഞിടും താതന്‍,നീ
മാനവ രാശിക്കു ശാപമല്ലേ !

അജ്ഞാത കാലത്തെ മുദ്രകളൊക്കെയും
പുനര്‍ജ്ജനി നേടുന്നു വീണ്ടും മണ്ണില്‍
അജ്ഞാനാന്തകാര ഘോര വനങ്ങളില്‍
നേരിന്റെ നെയ്ത്തിരി നാളം തെളിയുമോ ?

പാഴ് കള തിങ്ങി നിറഞൊരീ മണ്ണിതില്‍
എങ്ങിനെ വേരോടും സല്‍ഗുണ സസ്യങ്ങള്‍?
പാഴ് ചെടിയൊക്കെ പിഴുതു മാറ്റീടുമ്പോള്‍
വേരോടും സസ്യ ലതാതികളെമ്പാടും !



up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:25-04-2013 05:07:24 PM
Added by :Abdul shukkoor.k.t
വീക്ഷണം:182
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :